വടക്കാഞ്ചേരി: വിരുപ്പാക്ക സഹകരണ സ്പിന്നിംഗ് മില്ലിൽ നിന്നും വിരമിച്ച തൊഴിലാളികളുടെ പി.എഫ്, ഗ്രാറ്റുവിറ്റി എന്നിവ നൽകാത്തതിൽ പ്രതിഷേധിച്ച് കമ്പനി പടിക്കൽ പ്രതിഷേധ ധർണ്ണ നടത്തി.മിൽ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരംകെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു.കെ.ആർ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജിജോകുരിയൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് പി.ജെ.രാജു, മണ്ഡലം പ്രസിഡൻ്റ് തോമസ് പുത്തൂർ, കമ്പനിയിൽ നിന്നും വിരമിച്ച ജീവനക്കാരായ സി.കെ.ഷീല, കെ.യു.രാധാകൃഷ്ണൻ, എം.ആർ.ലോഹിതാക്ഷൻ തുടങ്ങിയവർ പ്രസംഗിച്ചു.