വടക്കാഞ്ചേരി പുതുരുത്തിയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തീ പിടിച്ചു. പുതുരുത്തി നെയ്യൻ പടിയിൽ ഞായറാഴ്ച്ച പുലർച്ചെ നാലരയോടെയാണ് അപകടം. പാർളിക്കാട് വ്യാസ ഗിരി വെള്ള പറമ്പിൽ ശരത്തിൻ്റെ കാറാണ് തീ പിടിച്ചത്. ശരത്ത് കോഴിക്കോട് നടക്കുന്ന ഡോഗ് ഷോയിൽ തന്റെ ഡോഗിനെ പങ്കെടുപ്പിച്ച് തിരികെ കൊണ്ടുവരുന്നതിനിടെ റോഡിന് കുറുകെ നായ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത് . വടക്കാഞ്ചേരി അഗ്നിശമന സേനാ, സ്റ്റേഷൻ ഓഫീസർ നിധീഷ് , ഫയർ ആൻഡ് റെസ്ക്യു ഓഫീസർ വിഷ്ണു എന്നിവരും നാട്ടുകാരും ചേർന്ന് തീയണച്ചു.കാർ പൂർണമായും കത്തിനശിച്ചു.