Connect with us

Regional

ഹോളി ക്യൂൻ കോളേജിൽ ബോധവൽക്കരണ പരിപാടിയും ഫ്ലാഷ് മോബും

Published

on

ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് പുതുരുത്തി ഹോളി ക്യൂൻ കോളേജിൽ ബോധവൽക്കരണ പരിപാടിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. പുതുരുത്തി പള്ളി വികാരി ഫാ.ജിയോ ചിരിയങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു.ഹോളി ക്യൂൻ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.ഡോ.മാത്യു ജോർജ്ജ് ,സ്കൂൾ പ്രധാന അദ്ധ്യാപിക ഷീജ, വിദ്യാർത്ഥി അലീന പോൾ തുടങ്ങിയവർ സംസാരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Exclusive

യോഗി മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ സാധ്യത

Published

on

യുപി ബിജെപിയിലെ സംസ്‌ഥാന ഘടകത്തിൽ ചേരിതിരിവുകൾ ഉണ്ടെന്ന വാർത്തകൾക്കിടെ യോഗി മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ സാധ്യതയുണ്ടെന്നു ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മന്ത്രിസഭയ്ക്ക് പുറമെ ബിജെപി സംസ്‌ഥാന ഘടകത്തിലും വലിയ അഴിച്ചുപണികൾ നടന്നേക്കുമെന്നാണു സൂചന മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയും തമ്മിലുള്ള അസ്വാരസ്യങ്ങൾക്കിടെയാണു പാർട്ടി തലത്തിലും കാബിനറ്റിലും മാറ്റങ്ങൾക്ക് ബിജെപി ഒരുങ്ങുന്നത്

Continue Reading

Kerala

‘ചിരാഗ് പ്യുവര്‍ കൗ ഗീ’ നെയ്യ് നിരോധിച്ചു

Published

on

കണ്ടണശ്ശേരി പഞ്ചായത്തിലെ ആളൂരില്‍ പ്രവര്‍ത്തിക്കുന്ന ചിരാഗ് ഫുഡ് ആന്‍ഡ് ഡയറി പ്രൊഡക്‌സിന്റെ ‘ചിരാഗ് പ്യുവര്‍ കൗ ഗീ’ എന്ന ഉത്പ്പന്നത്തിന്റെ വില്‍പന നിരോധിച്ചതായി ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ ബൈജു പി ജോസഫ് അറിയിച്ചു. മണലൂര്‍, ചേലക്കര ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ ഈ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ ലേബല്‍ ഇല്ലാതെ ടിന്നുകളില്‍ സൂക്ഷിച്ച നെയ്യ് പിടിച്ചെടുക്കുകയും ചെയ്തു. സാമ്പിളുകളുടെ പരിശോധനയില്‍ നെയ്യോടൊപ്പം എണ്ണയും കലര്‍ത്തിതയായി കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനത്തില്‍ നിന്നും 77.6 കി.ഗ്രാം പാക്ക് ചെയ്ത ബോട്ടിലുകളും ടിന്നുകളില്‍ സൂക്ഷിച്ച 27.9 കി.ഗ്രാം നെയ്യും പിടിച്ചെടുത്തു. തുടര്‍നടപടിക്കായി സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചു. നെയ്യിനോടൊപ്പം എണ്ണ ചേര്‍ക്കുന്നത് നിരോധിച്ച സാഹചര്യത്തിലാണ് ഉത്പ്പന്നത്തിന്റെ വില്‍പനയ്‌ക്കെതിരെ നടപടിയെടുത്തത്. പരിശോധനയില്‍ മണലൂര്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ അരുണ്‍ പി കാര്യാട്ട്, പി.വി ആസാദ്, ക്ലാര്‍ക്ക് മുഹമ്മദ് ഹാഷിഫ്, ഇ.എ രവി തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading

Kerala

ഇ.പി ജയരാജനെതിരെ സി.പി.എമ്മിൽ പടയൊരുക്കം

Published

on

ലോക്സഭാ തെരഞ്ഞെറുപ്പിലെ ഒരാൽവിക്ക് പിന്നാലെ ഇങ്ങുമുന്നണി കൺവീനർ ഇ.പി ജയരാജനെതിരെ സി.പി.എമ്മിൽ പടയൊരുക്കം. സംസ്ഥാന കമ്മിറ്റിയിലും ജില്ലാ നേതൃയോഗങ്ങളിലും ഉയർന്ന വിമർശനമാണ് ഇപിക്കെതിരെ ഒരു വിഭാഗം തമ്മിലുള്ള കൂടിക്കാഴ്ച്‌ചയും സി.പി.എമ്മിൽ സജീവചർച്ചയായി വരും.
ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട ചർച്ചകൾ നേതൃത്വത്തിൽ കഴിഞ്ഞെങ്കിലും സി.പി.എമ്മിൽ ഇപ്പോഴും അത് അവസാനിച്ചിട്ടില്ല. തിരുത്താൻ നദികൾ സ്വീകരിക്കാൻ വേണ്ടി നേത്യത്വം തീരുമാനിക്കുകയും ചെയ്‌തിട്ടുണ്ട്. അടിത്തട്ടിൽ നിന്നല്ല മുകളിൽനിന്നും തുടങ്ങണം തിരുത്തൽ എന്നാണ് പാർട്ടിക്കുള്ളിൽ പൊതു അഭിപ്രായം. കേന്ദ്ര കമ്മിറ്റി അംഗവും ഇടതുമുന്നണി കൺവീനറുമായ ഇ.പി ജയരാജനുമായി ബന്ധപ്പെട്ടതാണ് നേത്യയോഗങ്ങളിൽഉണ്ടായ പ്രധാനപ്പെട്ട ചർച്ചകൾ കണ്ണൂരിലെ റിസോർട്ട് വിവാദത്തിൽ ആയിരുന്നു തുടക്കം. തെരഞ്ഞെടുപ്പ് സമയത്ത് ഉയർന്നുവന്ന ഇ.പി ജയരാജനും ബിജെ.. മനാലി പ്രാകശ് ജാവദേക്കറും തമ്മിലുള്ള കൂടിക്കാഴ്ച്‌ചയുമായി ബന്ധപ്പെട്ട വാർത്തകളും തെരഞ്ഞെടുപ്പ് തോൽവിയുടെ ആക്കംകൂട്ടി എന്നാണ് പാർട്ടിക്കുള്ളിലെ പൊതു അഭിപ്രായം. മുന്നണി കൺവീനർക്ക് ചേർന്ന നിലപാടല്ലേ ഇപി സ്വീകരിച്ചതെന്ന് പല ജില്ലാ മനത്യയോഗങ്ങളിലും അഭിപ്രായങ്ങൾ ഉയർന്നു വന്നിട്ടുണ്ട്.
ഒരു ദിനപത്രത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി നൽകിയ അഭിമുഖത്തിൽ ചോദ്യത്തിന്റെ ഭാഗമാകാതെ തന്നെ ഇ.പിയുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ചത് പാർട്ടി നട.. las സൂചനയായി കാണുന്നവരുമുണ്ട്. അതേസമയം മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളെ പാർട്ടി സെക്രട്ടറി തളളിക്കളയുകയും ചെയ്‌തു. ബി.ജെ.പി ബാന്ധവുമായി ബന്ധപ്പെട്ട ചർച്ചകൾ ഉണ്ടായതും അത് ഇവരുമുന്നണി കൺവീനർ തെരഞ്ഞെടുപ്പ് ദിവസം തന്നെ സമ്മതിച്ചതും സി.പി.എമ്മിനുള്ളിൽ വലിയ ചർച്ചകൾക്ക് വഴി വച്ചിട്ടുണ്ട്. തിരുത്തൽ നടപടിയുടെ ഭാഗമായി സി.പി.എം. എൽ.ഡി.എഫ് കൺവീനർക്കെതിരെ നടപടിയെടുക്കുമോ എന്ന ചോദ്യവും ഉയർന്നു വരുന്നുണ്ട്

Continue Reading

Crime

മഴവെള്ളത്തില്‍ കാല്‍തെന്നി, നാലു വയസ്സുള്ള കുട്ടി താഴേക്കു വീണു.

Published

on

രണ്ടാംനിലയിലെ വരാന്തയിൽ വീണ മഴവെള്ളത്തിൽ കാൽതെന്നി, നാലു വയസ്സുള്ള കുട്ടി താഴേക്കു വീണു. കുഞ്ഞിനെ രക്ഷിക്കാൻ ചാടിയ അങ്കണവാടി അധ്യാപികയുടെ കാലൊടിഞ്ഞു തലയോട്ടിക്കു പരുക്കേറ്റ, കോയേലിപറമ്പിൽ ആന്റപ്പന്റെ മകൾ മെറീനയെ കോട്ടയത്തു കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു അങ്കണവാടി വർക്കർ കല്ലാർ വട്ടയാർ ചാത്തനാട്ടുവേലിയിൽ പ്രീതി (52) അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. പ്രീതിയുടെ ഇടത്തേ കാലാണ് ഒടിഞ്ഞത്. പള്ളിവാസൽ പഞ്ചായത്തിലെ കല്ലാർ അങ്കണവാടിയിൽ ഇന്നലെ ഉച്ചയ്ക്കു 12:30ന് ആണു സംഭവം. താഴത്തെ നിലയിൽ ഭക്ഷണം കൊടുത്തശേഷം 2 കുട്ടികളെ മുകൾ നിലയിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. രണ്ടാം നിലയിലെ കൈവരിയിലെ കമ്പികൾക്കിടയിലൂടെയാണു മെറീന ഇരുപതടിയോളം താഴ്‌ചയിൽ, കെട്ടിടത്തിന്റെ അരികിലൂടെ വെള്ളമൊഴുകുന്ന ഓടയിലേക്കു വീണത്.അടിമാലി ബ്ലോക്ക് പഞ്ചായത്തിൻ്റെ കെട്ടിടത്തിൻ്റെ രണ്ടാം നിലയിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത് കുട്ടികൾ ഭക്ഷണം കഴിക്കുന്നതു താഴത്തെ നിലയിലാണ്. ഇവിടെയായിരുന്നു നേരത്തേ അങ്കണവാടി 2018ലെ പ്രളയത്തിൽ വെള്ളം കയറിയതിനാൽ മുകളിലത്തെ നിലയിലേക്കു മാറ്റുകയായിരുന്നു.

Continue Reading

Entertainment

മൊബൈൽ ഫോൺ വരെ തട്ടിയെടുക്കും അതിരപ്പിള്ളിയിലെ വാനര കൂട്ടം

Published

on

അതിരപ്പിള്ളിയിലെത്തുന്ന വിനോദ സഞ്ചാരികളെ കാത്തിരി ക്കുന്ന കുട്ടി കുരങ്ങന്മാരാണ് തങ്ങളുടെ ഫോട്ടോയും , വീഡിയോയും മൊബൈലിൽ പകർത്തുന്നതിനിടെ തട്ടിയെടുത്ത് കടന്നു കളയുന്നതു്. വിനോദ സഞ്ചാരിക കയ്യിൽ കരുതുന്ന പഴവർഗങ്ങളും .എന്തിന് വേണം തിന്നുന്ന ഐസ് ക്രീം വരെ ഇവർ അടിച്ചു മാറ്റും ,കുരങ്ങന്മാർക്ക് ഭക്ഷണ നല്കരുതെന്ന് വനം വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കൊടുത്തില്ലെങ്കിലും,ഭക്ഷണം തട്ടിയെടുക്കാൻ ഇവർക്കറിയാം, പാവങ്ങളെ പോലെ പതിങ്ങിയിരിക്കുന്ന വാനരന്മാർ പെട്ടെന്നാണ് ആളുകളുടെ കൈ കളിലുള്ള വസ്തുക്കൾ തട്ടിയെടുക്കുക.ഭക്ഷണങ്ങൾകൈക്കലാക്കിയ ഇവർ മരച്ചില്ലകളിലേക്ക് ചാടും, വി നോദ സഞ്ചാരികളുടെ കയ്യിലുള്ള ബാഗുകൾ വരെ വാ ന ര ന്മാർ തട്ടിയെടുത്ത സംഭവമുണ്ടായിട്ടുണ്ടെന്ന് വനം വാച്ചർ മാർ പറഞ്ഞു. പെറ്റുപെരുകുന്ന വാ ന ര കൂട്ടം ആരെയും ഉപദ്രവിക്കാരില്ലെന്നതാണ് പ്രത്യേകത. കാലവർഷം കനത്ത തോടെയാണ് ഇവർ കൂടുതലായി കാട്ടിനുള്ളിൽ നിന്നും ജനവാസ മേഘലയിലേക്ക് വരുന്നതു്.

Continue Reading

Crime

മഞ്ഞുമ്മൽ ബോയ്സ് സിനിമയ്ക്ക് പിന്നിലെ സാമ്പത്തിക തട്ടിപ്പിൽ..

Published

on

മഞ്ഞുമ്മൽ ബോയ്സ് സിനിമയ്ക്ക് പിന്നിലെ സാമ്പത്തിക തട്ടിപ്പിൽ ഒത്തുതീർപ്പുകൾക്ക് വഴങ്ങാതെ പൊലീസ്. ഒത്തുതീർപ്പ് ശ്രമങ്ങൾ അണിയറയിൽ നടക്കുന്നുണ്ടെങ്കിലും അത്ര എളുപ്പം അവസാനിപ്പിക്കാവുന്ന നിലയിലല്ല തട്ടിപ്പിന്‍റെ വ്യാപ്തി. എൻഫോഴ്സ്മെന്‍റ്ഡയറക്റ്ററേറ്റ് മലയാള സിനിമയ്ക്ക് പിന്നാലെ കൂടിയാലുള്ള അപകടം തിരിച്ചറിഞ്ഞാണ് കേസ് ഒത്തുതീർപ്പിലെത്തിക്കാൻ ഇടപെടലുകൾ നടത്തുന്നത്. എന്നാൽ ഇത് സംബന്ധിച്ച അന്വേഷണത്തിൽ നടൻ സൗബിൻ ഷാഹിറിന്‍റെ കുരുക്ക്കൂടുതൽ മുറുക്കുന്നതാണ് പൊലീസ് അന്വേഷണ റിപ്പോർട്ട്40 ശതമാനം ലാഭം വാഗ്ദാനം ചെയ്താണ് സിറാജ് വലിയതറ ഹമീദ് എന്നയാളിൽ നിന്ന് സൗബിനും സംഘും ഏഴുകോടി വാങ്ങിയത്. ചിത്രം വൻ വിജയത്തിലേക്ക് നീങ്ങുന്നുവെന്ന് ഉറപ്പായ ഘട്ടത്തിൽ സിറാജ് എറണാകുളം കോടതിയെ സമീപിക്കുകയും നിർമാണ കമ്പനിയായ പറവ ഫിലിംസിന്‍റെ അക്കൗണ്ട് മരവിപ്പിക്കുകയുംചെയ്തു. ഇതിന് പിന്നാലെ തുടങ്ങിയ പൊലീസ് അന്വേഷണത്തിന്‍റെ പ്രാഥമിക റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുകയുമാണ്.

അതീവ ഗൗരവതരമായ കണ്ടെത്തലുകളാണ് പൊലീസ് റിപ്പോർട്ടിലുള്ളത്. സിനിമക്കായി ഏഴുകോടി മുടക്കിയ ഹമീദിനെകബളിപ്പിക്കാൻ നിർമാതാക്കളായ സൗബിൻ ഷാഹിർ അടക്കമുള്ളവർക്ക് മുൻകൂർ പദ്ധതി ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പരാതിക്കാരനിൽ നിന്ന് 26 തവണയായി പണം സ്വീകരിക്കുകയും സിനിമ റിലീസായ ശേഷം തുടക്കത്തിൽ വരുമാനം സ്വീകരിക്കുകയുംചെയ്തിരുന്നത് പറവ ഫിലിംസിന്‍റെ പേരിലുള്ള കടവന്ത്രയിലെ ആക്സിസ് ബാങ്കിലെ അക്കൗണ്ട് മുഖേനയാണ്. എന്നാൽ പരാതിയെ തുടർന്ന് ഇത് കോടതി മരവിപ്പിച്ചതിന് പിന്നാലെ ഇടപാടുകളെല്ലാം ഇതേ പേരിൽ പേരിൽ തേവര എച്ച്ഡിഎഫ്‌സി ബാങ്കിന്‍റെഅക്കൗണ്ട് വഴിയാക്കി. ഇത് കരുതിക്കൂട്ടിയായിരുന്നു എന്ന് അന്വേഷണസംഘം പറയുന്നുമാത്രവുമല്ല ഇങ്ങനെ സിനിമയുടെ വരുമാനമായി വന്ന തുകയിൽ നിന്ന് മൂന്നരകോടി രൂപ ഇതേ ബാങ്കിൽ സൗബിനും കൂട്ടുപ്രതികളും സ്ഥിരനിക്ഷേപമാക്കി മാറ്റിയത് പൊലീസ് കണ്ടെത്തി. അപ്രകാരം കിട്ടിയ തുകയിൽ നിന്നും മൂന്നരകോടി രൂപഎഫ്‌ഡി ആക്കി മാറ്റിയിട്ട് പോലും പ്രതികൾ ആവലാതിക്കാരന്‍റെ പക്കൽ നിന്ന് വാങ്ങിയ പണത്തിന്‍റെ ചെറിയ ഭാഗം പോലും തിരികെ കൊടുക്കാത്തതിൽ നിന്നും പ്രതികൾക്ക് ആവലാതിക്കാരനെ കബളിപ്പിക്കുവാൻ മുൻകൂർപദ്ധതിയുണ്ടായിരുന്നതായി വെളിവാകുന്നു. സിനിമക്കാകെ 18.65 കോടി മാത്രം ചിലവായിരിക്കെ 28 കോടിയിലധികം പലവഴിക്കായി ഇവർ ശേഖരിച്ചിരുന്നുവെന്നും പത്തുകോടി അങ്ങനെ തന്നെ പ്രതികൾ കൈക്കലാക്കിയെന്നും മരട് എസ്എച്ച്ഒ ജി.പി. സജുകുമാർ ഹൈക്കോടതിക്ക് സമർപ്പിച്ചറിപ്പോർട്ടിൽ പറയുന്നു.

Continue Reading
Advertisement
Advertisement

Trending