ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറിയും, മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീദേവി രാജൻ വാഹനാപകടത്തിൽ മരിച്ചു. ദേശീയപാതയിൽ ഹരിപ്പാട് കവലയ്ക്ക് തെക്ക് എലുവക്കുളങ്ങര ജംഗ്ഷന് സമീപം ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം. ശ്രീദേവി രാജൻ സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ കാർ ഇടിക്കുകയായിരുന്നു. ചിങ്ങോലി സ്വദേശിനിയാണ്.