കൊരട്ടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ അപകടം. രണ്ടു കൗമാരക്കാർ മരിച്ചു. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാർ(16), സജ്ഞയ്(17) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് അപകടം ഉണ്ടായത്. കൊച്ചിയിൽ നിന്ന് മടങ്ങുകയായിരുന്നു ഇവർ. കൊരട്ടിയിൽ സ്റ്റോപ്പില്ലാത്ത ട്രെയിനിലാണ് ഇവർ കയറിയത്. തുടർന്ന് സ്റ്റോപ്പ് എത്തിയപ്പോൾ ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു.