ഗോള്‍കീപ്പര്‍ വി മിഥുന് ആണ് 22 അംഗ ടീമിനെ നയിക്കുക. ജനുവരി 26ന് രാജസ്ഥാനുമായാണ് കേരളത്തിന്റെ ആദ്യ മത്സരം. മലപ്പുറം പയ്യനാട് സ്റ്റേഡിയത്തില്‍ കരുത്തരായ ബംഗാളിനെ വീഴ്ത്തി ഏഴാം തവണയും കിരീടം നേടിയ ടീമിലെ മൂന്ന് പേരെയും 16 പുതുമുഖങ്ങളേയും അണിനിരത്തിയാണ് കേരള ടീം ഇറങ്ങുന്നത്. കണ്ണൂര്‍ സ്വദേശി വി മിഥുനാണ് ക്യാപ്റ്റന്‍. വിനീഷ്, നരേഷ്, ജോണ്‍ പോള്‍ എന്നിവരാണ് സ്ട്രൈക്കര്‍മാര്‍. 16 പുതുമുഖങ്ങളാണെങ്കിലും ടീം സന്തുലിതമാണെന്ന് പരിശീലകന് പി ബി രമേശ് പറഞ്ഞു. ശക്തരായ മിസോറാം, ബിഹാര്‍, ആന്ധ്രാപ്രദേശ്, ജമ്മു കശ്മീര്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ഡിസംബര്‍ 26ന് രാജസ്ഥാനുമായാണ് കേരളത്തിന്റെ ആദ്യ മത്സരം. ഡിസംബര്‍ 26 മുതല്‍ ജനുവരി എട്ട് വരെയാണ് കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ കേരളത്തിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍. വിവിധ ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാര്‍ മാത്രമാണ് അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കുക. അതിനാല്‍ കേരളത്തിന്റെ എല്ലാ ഗ്രൂപ്പ് മത്സരങ്ങളും നിര്‍ണായകമാണ്.