കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സുരക്ഷ ഉറപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് വ്യാപനമുള്ള അഞ്ച് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി. ചൈന, ജപ്പാന്‍, ദക്ഷിണകൊറിയ, ഹോങ്കോങ് ,തായ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കാണ് പരിശോധന നിര്‍ബന്ധമാക്കിയത്. ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ടും നിലവിലെ ആരോഗ്യവിവരങ്ങളെല്ലാം ‘എയര്‍ സുവിധാ’ എന്ന പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 268 പേര്‍ക്കാണ് കോവിഡ് സ്ഥിതീകരിച്ചത്. ഇപ്പോള്‍ രാജ്യത്ത് 3552 കോവിഡ് രോഗികളാണുള്ളത്. അതികഠിനമായ പനി, ശ്വാസകോശസംബന്ധമായ രോഗങ്ങളുമായി എത്തുന്നവരുടെ വിവരങ്ങള്‍ എല്ലാം ജില്ലാ അടിസ്ഥാനത്തില്‍ തരംതിരിച്ച് ശേഖരിക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.