വടക്കാഞ്ചേരി, അകംപാടം തറവട്ടത്ത് വീട്ടിൽ സുരേന്ദ്രന്റേയും, ഗീതയുടേയും ഇരട്ട മക്കളായ ടി.എസ് അഭിരാജ് കൃഷ്ണ, അഭിജിത് കൃഷ്ണ എന്നിവരെ വടക്കാഞ്ചേരി എസ് എൻ ഡി പി ശാഖ യോഗം പ്രസിഡന്റ് ഡോ.കെ.എ. ശ്രീനിവാസന്റെ നേതൃത്വത്തിൽ പൊന്നാടയും, മെമന്റോയും, ക്യാഷ് അവാർഡും നൽകി ആദരിച്ചു. ഉത്തമൻ ചെറോമൽ കെ.വി. മോഹൻദാസ്, എ.വി.മുരളി, പി.ആർ. രവി വനിതാ സംഘം പ്രസിഡന്റ് ബിന്ദു മനോജ്, സെക്രട്ടറി പി.കെ. ശോഭ മൈക്രൊ യുണിറ്റ് കൺവീനർമാരായി ജയന്തി മോഹനൻ, ഷീബ മഥുപ്പുള്ളി, കമലം പ്രഭാകരൻ, സുധർമ്മ ശ്രീകൃഷ്ണൻ, ഉഷ വത്സൻ, പി.എ. കുമാരൻ, റബീഷ് ഐപ്പരക്കുന്നേൽ എന്നിവർ പങ്കെടുത്തു. സെക്രട്ടറി സുഭാഷ് പുഴക്കൽ സ്വാഗതവും, വൈസ് പ്രസിഡണ്ട് സി.ജി.ശശി നന്ദിയും രേഖപ്പെടുത്തി