ഒരാളെ കാണാതായി. തിരുവനന്തപുരം ചെങ്കൽചൂള സ്വദേശി അഭിലാഷ് (38 ) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കണ്ണനെ (36) കാണാതായി. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ അഴുത കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ഒഴുക്കിൽ പെട്ടത്.ഇടുക്കി കോട്ടയം ജില്ലകളുടെ അതിർത്തിയിൽ പെരുവന്താനം അഴുത കടവിലാണ് സംഭവം. അരപ്പൊക്കം വെള്ളം മാത്രമാണ് ഏറ്റവും താഴ്ചയുള്ള സ്ഥലത്തുപോലും ഇപ്പോഴുള്ളത്. മുട്ടോളം വെള്ളമുള്ള സ്ഥലത്തു നിന്നാണ് അഭിലാഷിനെ അവശനിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നു നാട്ടുകാർ പറയുന്നു. കാൽനട തീർത്ഥാടകരായ ഒൻപതഗ സംഘത്തിൽ പെട്ടവരാണ് ഇരുവരും.