Connect with us

ACCIDENT

മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Published

on

പുക ഉയരുന്നത് കണ്ട് പുറത്തിറങ്ങിയതിനാൽ വിനോദ സഞ്ചാരികൾ രക്ഷപ്പെട്ടു. കാർ കത്തി നശിച്ചു. ആറ് യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇന്ന് രാവിലെ 9 മണിക്കാണ് മലപ്പുറം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ച് അപകടമുണ്ടായത്.മൂന്നാറിൽ കഴിഞ്ഞ ദിവസം എത്തിയതാണ് മലപ്പുറം സ്വദേശികൾ. വണ്ടി സ്റ്റാർട്ട് ആകാതെ വഴിയിൽ നിർത്തിയിട്ടു. പിന്നീട് വർക്ക് ഷോപ്പ് ജീവനക്കാരൻ പരിശോധിച്ചപ്പോൾ തണുപ്പിന്റെ പ്രശനമാണ് കാരണമെന്ന് പറഞ്ഞു. തുടർന്ന് ഇന്ന് രാവിലെ സ്റ്റാർട്ട് ചെയ്യവേ പുക ഉയർന്നു. ഉടൻ തന്നെ വാഹനത്തിൽ ഉണ്ടായിരുന്നവർ ഇറങ്ങി മാറി. തുടർന്ന് കാറിന് തീപിടിച്ചു. ഫയർഫോഴ്‌സ് എത്തി വാഹനത്തിലെ തീ അണച്ചിട്ടുണ്ട്. ആളപായമില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

ACCIDENT

നിയന്ത്രണം വിട്ട ബൈക്ക് ലോറിക്ക് അടിയിലേയ്ക്ക് വീണ് അപകടം

Published

on

നിയന്ത്രണം വിട്ട ബൈക്ക് ലോറിക്ക് അടിയിലേയ്ക്ക് വീണ് സി.പി.ഐ മേത്തല ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം മരിച്ചു. കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിന്റെ അഡ്മിനിസ്‌ട്രേറ്റർ കൂടിയായ ഇ.ബി ഫൈസലാണ് (52) മരിച്ചത്. ഇരിങ്ങാലക്കുട തൃശൂർ റോഡിൽ മാർവെൽ ജംഗ്ഷന് സമീപമാണ് വാഹനാപകടമുണ്ടായത്.വ്യാഴാഴ്ച്ച വൈകിട്ട് ആറോടെ ഓഫീസ് കാര്യങ്ങൾക്കായി തൃശൂരിൽ പോയി തിരിച്ചു വരുന്നതിനിടയിൽ ഫൈസലിന്റെ ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ലോറിക്ക് അടിയിലേയ്ക്ക് വീഴുകയായിരുന്നു. ലോറിയുടെ ചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങി അപകട സ്ഥലത്ത് വെച്ച് തന്നെ അദ്ദേഹം മരിച്ചിരുന്നു.കോട്ടപ്പുറം എടവനക്കാട് വീട്ടിൽ ബാവു- ഫാത്തിമ ബീവിയുടെ മകനാണ്. എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റിയിൽ അംഗമായിരുന്നിട്ടുണ്ട്. ഭാര്യ: ശൈലജ. മെഡിക്കൽ വിദ്യാർത്ഥിയായ ഫയാസും നഴ്‌സിംഗ് വിദ്യാർത്ഥിയായ ഫെബിനുമാണ് മക്കൾ.

Continue Reading

ACCIDENT

ബൈക്ക് മതിലിൽ ഇടിച്ചുമറിഞ്ഞ് സംഗീത അദ്ധ്യാപകൻ മരിച്ചു

Published

on

ബൈക്ക് മതിലിൽ ഇടിച്ചുമറിഞ്ഞ് റിട്ടയേർഡ് സംഗീത അദ്ധ്യാപകൻ മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പന്തളം – മാവേലിക്കര റോഡിൽ മുടിയൂർക്കോണം ചെറുമലമുക്കിനു സമീപം ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ ആയിരുന്നു അപകടം. തിരുവനന്തപുരം സ്വാതി തിരുന്നാൾ സംഗീത കോളേജിലെ റിട്ടയേർഡ് അദ്ധ്യാപകൻ കറ്റാനം വെട്ടക്കോട് അമൃതവർഷിണി വീട്ടിൽ കെ.കെ. ഓമന​ക്കുട്ടൻ (64) ആണ് മരിച്ചത്. ബൈക്ക് മതിലിൽ ഇടിച്ചുമറിഞ്ഞ് റിട്ടയേർഡ് സംഗീത അദ്ധ്യാപകൻ മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പന്തളം – മാവേലിക്കര റോഡിൽ മുടിയൂർക്കോണം ചെറുമലമുക്കിനു സമീപം ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ ആയിരുന്നു അപകടം. തിരുവനന്തപുരം സ്വാതി തിരുന്നാൾ സംഗീത കോളേജിലെ റിട്ടയേർഡ് അദ്ധ്യാപകൻ കറ്റാനം വെട്ടക്കോട് അമൃതവർഷിണി വീട്ടിൽ കെ.കെ. ഓമന​ക്കുട്ടൻ (64) ആണ് മരിച്ചത്.

Continue Reading

ACCIDENT

വയനാട് തലപ്പുഴയിൽ കാറിന് തീപിടിച്ചു

Published

on

കാർ പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരുക്കില്ല. തലപ്പുഴ 44-ൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.കാറിൽനിന്ന് തീ ഉയർന്നതോടെ സമീപത്ത് റോഡ് നിർമാണത്തിനെത്തിയ ടാങ്കർ ലോറിയിൽനിന്നുള്ള വെള്ളം ഉപയോഗിച്ച് അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തീപടരുകയും കാർ പൂർണമായും കത്തി നശിക്കുകയുമായിരുന്നു. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. രണ്ടുദിവസം മുൻപും തലപ്പുഴയിൽ കാറിന് തീപിടിച്ചിരുന്നു.

Continue Reading

ACCIDENT

കൊച്ചിയിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

Published

on

കച്ചേരിപ്പടി മാധവ ഫാർമസി ജംഗ്ഷനിലാണ് അപകടം നടന്നത്. വൈപ്പിൻ സ്വദേശി ആന്റണിയാണ് (46) മരിച്ചത്. ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു.
ബസിനടിയിലേക്ക് വീണ ആൻ്റണി തൽക്ഷണം തന്നെ മരിച്ചു.സി​ഗ്നലിൽ ബൈക്ക് നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിനിടെ സി​ഗ്നൽ മാറിയതോടെ പിന്നിൽ നിന്നെത്തിയ പ്രൈവറ്റ് ബസ് വളരെ അലക്ഷ്യമായി ബൈക്കിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇടിക്കുകയായിരുന്നു. തെറിച്ച് വീണ ആന്റണിയുടെ ദേഹത്തുകൂടിയാണ് ബസിന്റെ മുൻ ചക്രം കയറിയിറങ്ങിയത്. .

Continue Reading

ACCIDENT

ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് വീണ് ചക്രത്തിനടിയിൽ പെട്ട് വിദ്യാർത്ഥി മരിച്ചു

Published

on

ഇടുക്കി മറയൂർ സ്വദേശിയും പൊള്ളാച്ചിയിലെ സ്വകാര്യ കോളജിൽ മൂന്നാം വർഷ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയുമായ മദൻലാൽ (22) ആണ് മരിച്ചത്.ഉദുമലപേട്ടയിൽ താമസിക്കുന്ന മദൻലാൽ കോയമ്പത്തൂരിൽനിന്ന് പളനിയിലേക്ക് പോകുന്ന ബസിൽ യാത്ര ചെയ്യുകയായിരുന്നു. ബസ് വളവ് തിരിയുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട വിദ്യാർഥി പുറത്തേക്ക് വീഴുകയും പിൻചക്രത്തിനടിയിൽ പെടുകയുമായിരുന്നു.ഒപ്പമുണ്ടായിരുന്ന മടത്തികുളം സ്വദേശി ആൽവിൽ അഭിഷേകും (19) തെറിച്ച് വീണു. ഇയാള്‍ ചികിത്സയിലാണ്. ബിരുദ വിദ്യാർത്ഥിയായ മദൻലാൽ ഉദുമലപേട്ടയിൽ താമസിച്ചാണ് കോളേജിൽ പഠിച്ചിരുന്നത്. മദൻലാൽ സംഭവസ്ഥലത്ത് മരിച്ചു. കോമംഗലം പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.

Continue Reading

ACCIDENT

പ്രകൃതിപഠന ക്യാമ്പിനായി വിദ്യാർഥികളുമായി പോയ സ്കൂൾ ബസിന് തീപിടിച്ചു

Published

on

ചിന്നാർ വന്യജീവി സ​​ങ്കേതത്തിൽ പ്രകൃതിപഠന ക്യാമ്പിനായി വിദ്യാർഥികളുമായി പോയ സ്കൂൾ ബസിന് ഓട്ടത്തിനിടെ തീപിടിച്ചു. വിദ്യാർഥികൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.മറയൂർ -മൂന്നാർ റൂട്ടിൽ തലയാറിൽ വച്ചാണ് സംഭവം. പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിന്റെ ബസിനാണ് തീ പിടിച്ചത്. 40 കുട്ടികളും 2 അധ്യാപകരും ബസിലുണ്ടായിരുന്നു

Continue Reading
Advertisement
Advertisement

Trending