വേലൂർ ഗ്രാമപഞ്ചായത്ത് ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ സംഗമം നടന്നു തോപ്പിൽ വീട് വി.എസ്. മോഹിനിയ്ക്ക് ലൈഫ് പ്ലാൻ നൽകിക്കൊണ്ട് വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി ആർ ഷോബി ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡൻ്റ് കർമ്മല ജോൺസൺ അധ്യക്ഷത വഹിച്ചു. ചെവ്വന്നൂർ ബ്ലോക്ക് ഹൗസിംഗ് ഓഫീസർ വിഎം ഹുസൈൻ അസിസ്റ്റൻറ് സെക്രട്ടറി കെ കെ രാധാകൃഷ്ണൻ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ ദിലീപ് കുമാർ, .നിധീഷ് ചന്ദ്രൻ മെമ്പർമാരായ ശുഭ അനിൽകുമാർ വിമല നാരായണൻ സി.ഡി. സൈമൺ, ബിന്ദു ശർമ, ആരിഫാ സാബിർ,സ്വപ്ന രാമചന്ദ്രൻ രേഷ്മ സുധീഷ് വി ഇ ഒ മാരായ പി.സി.രശ്മി, ഗ്ലോറിയ ജോസഫ് എന്നിവർ സംസാരിച്ചു. ലൈഫ് മിഷൻപദ്ധതിയിൽ ഉൾപ്പെട്ട 40 ഓളം പേർ പങ്കെടുത്തു.