നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി നടത്തുന്ന വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിന് തെക്കുംകര പഞ്ചായത്തിൽ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.വി. സുനിൽ കുമാർ ഉദ്ഘാടനം ചെയതു വാർഡ് മെമ്പർ എ.ആർ കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. പി.ടി മണികണ്ഠൻ, ഷൈബി ജോൺസൺ, ജിഷാ മുഹ മ്മദ്, അസിസ്റ്റൻ്റ് സെക്രട്ടറി. പി.കെ. ശോഭന, ഹരിത കർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു സംസാരിച്ചു.