പാർളിക്കാട് സ്വദേശിനിയായ യുവതിയിൽ നിന്നും വിദേശത്ത് ജോലി ശരിയാക്കാമെന്ന വാഗ്ദാനത്തിൽ പണവും, രേഖകളും കൈവശപ്പെടുത്തി കബളിപ്പിച്ച യുവാവിനെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട
ജില്ലയിലെ പെരിങ്ങനാട് വില്ലേജിൽ ഉൾപ്പെട്ട പാറക്കൂട്ടം സ്വദേശി അമ്പനാട്ട് പുത്തൻ വീട്ടിൽ അലക്സാണ്ടർ മുതലാളിമകൻ 37 വയസ്സുള്ള സൈമൺ അലക്സാണ്ടർ മുതലാളി എന്നയാളി നേ യാ ണ് വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത് . യുവതിയിൽ നിന്നും ലംക്സേംബർഗിലേക്ക് നേഴ്സിങ് ജോലിയ്ക്കായി വിസ ശരിയാക്കി തരാമെന്നു പറയുകയും പലപ്പോഴായി 4 ലക്ഷം രൂപയും രേഖകളും കൈപ്പറ്റിയതായും, വിസ ശരിയാക്കാതിരുന്നതി നേത്തുടർന്ന് പണവും രേഖകളും തിരിച്ച് നൽകാതിരിക്കുകയും, വിശ്വാസവഞ്ചന, ചതി ചെയ്തതിനാലാണ് വടക്കാഞ്ചേരി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.തൃശ്ശൂർ ജില്ലയടക്കം മറ്റു ജില്ലകളിലെ പോലീസ് സ്‌റ്റേഷനുകളിലും ഇയാൾക്കെതിരേ നിരവധി കേസുകൾ ഉണ്ട്. വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ. കെ.മാധവൻ കുട്ടിയുടെ നിർദ്ദേശ പ്രകാരം സബ് ഇൻസ്പെക്ടർ കെ.ജെ.ജിജോ, എ എസ് ഐ.ജയകൃഷ്ണൻ എന്നിവരു ടെ നേതൃത്വ ത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.