ബഫർ സോൺ വിഷയത്തിൽ അധിവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ കേന്ദ്ര ഗവണ്മെന്റ് ഇടപെടണമെന്നാവശ്യപ്പെട്ട് എൽ ഡി എഫ് അഹ്വാനം ചെയ്ത് മലയോര ഹർത്താൽ ജില്ലയിൽ പൂർണം. ഹർത്താൽ പൊതുവെ സമാധാന പരമായിരിന്നു അക്രമ സംഭവങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്യ്തില്ല. തൃശൂർ ജില്ലയിലെ പീച്ചി, പാണഞ്ചേരി, എളനാട്, പങ്ങാരപ്പിള്ളി, തോന്നൂർക്കര, ആറ്റൂർ, മണലിത്തറ, തെക്കുംകര, കരുമത്ര, വരന്തരപ്പിള്ളി, മറ്റത്തൂർ എന്നിങ്ങനെ 11 വില്ലേജുകളിലാണ് ഹർത്താൽ നടത്തിയത്.