വടക്കാഞ്ചേരി കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുത്ത ഷാഹിദ റഹ്മാനെ വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ഓഫീസിൽ ഡിസിസി ജനറൽ സെക്രട്ടറി കെ അജിത് കുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജിജോ കുരിയൻ, മണ്ഡലം പ്രസിഡൻ്റ് എ എസ് ഹംസ, ടി.വി സണ്ണി, ബെന്നി ജേക്കബ്, ശശിമംഗലം,ബാബുരാജ് കണ്ടേരി,എം എച്ച് ഷാനവാസ് എന്നിവർ പങ്കെടുത്തു.