ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ചൊവ്വാഴ്ച സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. പുലർച്ചെ 1.45ന് എറണാകുളം ജങ്ഷനിൽനിന്ന് എറണാകുളം ജങ്ഷൻ- തിരുവനന്തപുരം സ്പെഷ്യൽ പുറപ്പെടും. രാവിലെ 6.30ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. വൈകിട്ട് 5.30ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് തിരുവനന്തപുരം -എറണാകുളം ജങ്ഷൻ സ്പെഷ്യൽ പുറപ്പെടും. പകൽ 2.45 ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് തിരുവനന്തപുരം -നാഗർകോവിൽ ജങ്ഷൻ സ്പെഷ്യൽ പുറപ്പെടും.16348 മംഗളൂരു -തിരുവനന്തപുരം എക്സ്പ്രസിന് പരവൂർ, കടയ്ക്കാവൂർ എന്നിവിടങ്ങളിലും 16344 മധുര ജങ്ഷൻ- തിരുവനന്തപുരം അമൃത എക്സ്പ്രസിന് പരവൂർ, ചിറയിൻകീഴ് എന്നിവിടങ്ങളിലും അധിക സ്റ്റോപ്പുണ്ടാകും. 16331 മുംബൈ സിഎസ്എംടി- തിരുവനന്തപുരം പ്രതിവാര എക്സ്പ്രസിന് പരവൂർ, കടയ്ക്കാവൂർ, ചിറയിൻകീഴ്, കഴക്കൂട്ടം എന്നിവിടങ്ങളിലും 16603 മംഗളൂരു -തിരുവനന്തപുരം മാവേലി എക്സ്പ്രസിന് കടയ്ക്കാവൂർ, ചിറയിൻകീഴ് എന്നിവിടങ്ങളിലും 12695 എംജിആർ ചെന്നൈ സെൻട്രൽ –-തിരുവനന്തപുരം സൂപ്പർഫാസ്റ്റിന് ചിറയിൻകീഴിലും 16606 നാഗർകോവിൽ ജങ്ഷൻ–- മംഗളൂരു സെൻട്രൽ ഏറനാട് എക്സ്പ്രസിന് കുഴിത്തുറൈ, പാറശാല, നെയ്യാറ്റിൻകര, ബാലരാമപുരം എന്നിവിടങ്ങളിലും സ്റ്റോപ്പ് അനുവദിച്ചു.16729 മധുര ജങ്ഷൻ- പുനലൂർ എക്സ്പ്രസിന് കുഴിത്തുറൈ, ബാലരാമപുരം എന്നിവിടങ്ങളിലും 16650 നാഗർകോവിൽ –-മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസിന് ബാലരാമപുരത്തും 12624 തിരുവനന്തപുരം -ചെന്നൈ സെൻട്രൽ മെയിലിന് കഴക്കൂട്ടം, ചിറയിൻകീഴ്, കടയ്ക്കാവൂർ എന്നിവിടങ്ങളിലും 12696 തിരുവനന്തപുരം -ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റിന് കഴക്കൂട്ടം, ചിറയിൻകീഴ് എന്നിവിടങ്ങളിലും അധിക സ്റ്റോപ്പ് അനുവദിച്ചു. അൺറിസർവ്ഡ് എക്സ്പ്രസുകൾക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രണ്ട് ജനറൽ കോച്ചുകളും അധികമായി അനുവദിച്ചു.