കൊച്ചിയിലും ബ്രഹ്മപുരം പ്ലാന്റിന് സമീപത്തും നാളെ സ്കൂളുകള്‍ക്ക് അവധി. ഏഴ് വരെയുള്ള ക്ലാസുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അംഗന്‍വാടികള്‍ക്കും ഡേകെയറുകള്‍ക്കും അവധിയായിരിക്കുമെന്നും ജില്ലാ കളക്ടര്‍ രേണു രാജ് അറിയിച്ചു. ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ തീപിടിത്തത്തെത്തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.സിബിഎസ്ഇ, ഐസിഎസ് ഇ സ്കൂളുകള്‍ക്കും അവധി ബാധകമായിരിക്കും. കൊച്ചി, തൃക്കാക്കര, മരട്, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലും അവധിയായിരിക്കും.