കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതി ഭീകരതയ്ക്കെതിരെ മുണ്ടത്തിക്കോട് മണ്ഡലം കോൺഗ്രസ് കമ്മറ്റി സായാഹ്ന ജനസദസ് നടത്തി. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് എൻ.ആർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം നിർവഹിച്ചു, ഡിസിസി ജനറൽ സെക്രട്ടറി എൻ.ആർ. സതീശൻ മുഖ്യപ്രഭാഷണം നടത്തി, യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ എൻ.എ സാബു മുഖ്യ അതിഥിയായി.നഗരസഭ കൗൺസിലർ കെ.എൻ പ്രകാശൻ, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ പി.ജി ജയദീപ്, സി.എ.ജയിംസ്, ബാബു കണ്ണനായ്ക്കൽ, പി.എസ്. രാധാകൃഷ്ണൻ, പ്രവാസി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എൻ. ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.