ദമ്പതികൾ താമസിക്കുന്ന വീട്ടിൽ കമ്പിപട്ടയുമായി അതിക്രമിച്ചു കയറി പരിഭ്രാന്തി സൃഷ്ടിച്ച് ദേഹോപദ്രവം ഏല്പിക്കുകയും, ജനൽ ചില്ലുകളും കാറിന്റെ ഡോർ ഗ്ലാസുകളും അടിച്ചു തകർത്ത് നാശനഷ്ടം വരുത്തിയതിന് കരുമത്ര സ്വദേശിയെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.ഇന്ന് കാലത്ത് പത്തു മണിയോടെ കരുമത്ര സ്വദേശിയായ പരാതിക്കാരിയുടെ അയൽവാസിയും ബന്ധുവുമായ പ്രതി മുൻ വിരോധം വച്ച് കമ്പി പട്ടയുമായി അതിക്രമിച്ചു കയറി ജനൽ ചില്ലുകളും കാറിന്റെ ഡോർ ഗ്ലാസുകളും അടിച്ചു തകർത്ത് നാശനഷ്ടം വരുത്തുകയും , സംഭവത്തിൽ പരാതിക്കാരിക്ക് പരുക്കു പറ്റാൻ ഇടയായ സാഹചര്യ ത്തിനാണ് കരു മ ത്ര എരുമക്കാട്ടിൽ വീട്ടിൽ ശിവശങ്കരൻ നായരുടെ മകൻ52 വയസ്സുള്ളവിനോദ് കുമാർ എന്നയാളെ സബ് ഇൻസ്പെക്ടർ ആന്റണി ക്രോംസൺ അരൂജ അറസ്റ്റ് ചെയ്തത്.നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതി ഹാജരാക്കും .അന്വേഷണ സംഘത്തിൽ എഎസ്സ് ഐ മാരായ ജയകൃഷ്ണൻ, ഭുവനേശൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഇ.എസ്.സജീവൻ, ഷൈനോജ്, സിവിൽ പോലീസ് ഓഫീസർ ബെൻ ജോൺ എന്നിവരും ഉണ്ടായിരുന്നു.