വടക്കാഞ്ചേരി :- ലയൺസ് ക്ലബ്ബ് കൊച്ചിൻ 2022-23 വർഷത്തെ ലിയണിസ്റ്റിക് ഇയറിന്‍റെ ഭാഗമായി ഡോക്ടർസ് ഡേ ആയ ജൂലായ് 1 നു ക്ലബ്ബിലെ സീനിയർ ഡോക്ടർമാരായ കെ എ ശ്രീനിവാസൻ, കെ സി വർഗീസ്, ഗിൽബെർട്ട് പി പോൾ, ശാന്തകുമാരി തുടങ്ങിയവരെ ആദരിച്ചു. അതോടൊപ്പം വടക്കാഞ്ചേരി എൽ പി ബോയ്സ് സ്കൂളിലും എൽ പി ഗേൾസ് സ്കൂളിലും കുട്ടികൾക്ക് മധുര പലഹാരം നൽകുകയും ചെയ്തതിന്‍റെ ഉദ്ഘാടനം വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി. എൻ .സുരേന്ദ്രൻ നിർവഹിച്ചു. സ്കൂളിലേയ്ക്ക് ആവശ്യമായ ഫിർസ്റ്റ് എയ്ഡ് കിറ്റ് വിതരണം ചെയ്യുകയും അതിന്‍റെ ഉദ്ഘാടനം ഡോക്ടർ കെ എ ശ്രീനിവാസൻ നിർവഹിച്ചു. പ്രസിഡന്‍റ് ഐസക്ക് ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രെട്ടറി ഗിരീഷ് കുമാർ പി സ്വാഗതം ആശംസിച്ചു. സി എ ശങ്കരൻ കുട്ടി, യു. കരുണാകരൻ, തോമസ് തരകൻ, ഡോക്ടർ പി ആർ നാരായണൻ, പി എൻ ഗോകുലൻ, ജെയിംസ് ഫ്രാൻസിസ്, സാജു ജോസ്, ഹരീഷ് മേനോൻ, സതീഷ് കുമാർ കെ, നൈസിൽ യൂസഫ്, ജോൺസൺഎ പി, വിൽസൺ കുന്നംപുള്ളി എന്നിവർ പ്രസംഗിച്ചു.