വൈകുന്നേരം ആറിനും രാത്രി പതിനൊന്നിനുമിടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് കെ.എസ്.ഇ.ബി. ഈ സമയത്ത് പമ്പ്സെറ്റ്, ഇൻഡക്ഷൻ സ്റ്റൌ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി തുടങ്ങി, വൈദ്യുതി കൂടുതല്‍ വേണ്ടിവരുന്ന ഉപകരണങ്ങൾ പ്രവര്‍ത്തിപ്പിക്കരുത്. അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റുപകരണങ്ങളും ഓഫ് ചെയ്തും, എസിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിച്ചും പ്രതിസന്ധി തരണം ചെയ്യാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു