കണ്ടശ്ശാംകടവ്: ആധാരം എഴുത്തുകാരനായ മാമ്പുള്ളി കണ്ണംപറമ്പിൽ ഷാജിയെ (54) ആണ് രാവിലെ വീടിന്റെ പിറകിലെ മാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കണ്ടശ്ശാംകടവ് ഫ്രാൻസീസ് ലൈനിലെ ആധാരം എഴുത്ത് സ്ഥാപന ഉടമയാണ്. കിഡ്നി സംബന്ധമായ അസുഖത്തെതുടർന്ന് ചികിത്സയിലായിരുന്നതായി പറയുന്നു.
അന്തിക്കാട് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഭാര്യ: സിബി. മക്കൾ: ശ്രീഹരി, ദേവിക