മുഖത്ത് ചായം തേച്ച് മോഹി നിയാട്ടത്തിന് കാത്തിരുന്ന വി ദ്യാർത്ഥിനി മന്ത്രി കെ.എൻ.ബാ ലഗോപാലിന്റെ കാലുപിടിച്ച് കരഞ്ഞു. മന്ത്രിപക്ഷേ, നി സ്സഹായനായിരുന്നു. സംഭവം കോടതി വി ഷയമാണ്.
സ്വന്തം നാട്ടിലെ കലോത്സവം കാണാ നെത്തിയപ്പോൾ ഇ ങ്ങനെയൊരു അനുഭ വം മന്ത്രിയെയും വിഷമിപ്പിച്ചു. കുട്ടി യെ സമാധാനിപ്പിച്ച് ധൈര്യം പകർന്നു അദ്ദേഹം.
സംഭവമിതാണ്. കോഴിക്കോട് പ്രൊവിഡന്റ്സ് എച്ച്.എസ്.എസി ലെ പ്ലസ് വൺകാരി സംവർണയുടെ അപ്പീൽ ഇന്നലെ ജില്ലാ കോടതി അനുവദിച്ചു. വക്കീൽ ഇക്കാര്യം വാട്ട്സാപ്പിലൂടെ രക്ഷിതാക്കളെഅ റിയിച്ചു. തുടർന്ന് നൃത്തത്തിനൊരു ങ്ങിവന്ന് കാത്തിരുന്നു. പേര് വിളി ക്കാതായപ്പോൾ തിരക്കി. കോടതിയിൽ നിന്ന് നേരിട്ട് മെയിൽ വ രാതെ ഒന്നും ചെയ്യാനാവില്ലെന്ന് അധികൃതർ തീർത്തു പറഞ്ഞു. വൈകാതെ മത്സരം പൂർത്തിയാക്കി കർട്ടനും വീണു. തുടർന്നാണ് സദസിൽ മുൻനി രയിലുണ്ടായിരുന്ന മന്ത്രിയുടെ കാലുപിടിച്ച് കരഞ്ഞത്.
ജില്ലാതല മത്സരഫലം ചോദ്യം ചെയ്തതാണ് കോടതിയെ സമീപിച്ചത്. നടപടി ക്രമങ്ങൾ പൂ ർത്തീകരിക്കുന്നതിനിടെ സമയം അതിക്രമിച്ചതാണ് സം വർണയ്ക്ക് വിനയായത്. കോഴിക്കോട്ടെ എം.ആർ.ഷാജിയുടെയും ഉദയ ഷാജിയുടെയും മകളാണ്.കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കേരള നടനത്തിൽ എ ഗ്രേഡ് നേടിയിരുന്നു
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആദ്യ ദിനം പിന്നിടുമ്പോൾ നിലവിലെ സ്കൂൾ ചാമ്പ്യന്മാരായ കോഴിക്കോട് മുന്നിൽ. 212 പോയിന്റുകളുമായാണ് ജില്ല കുതിപ്പു തുടരുന്നത്. 210 പോയിന്റുമായി തൊട്ടുപിന്നാലെ തൃശൂരും കണ്ണൂരും നിലയുറപ്പിച്ചിട്ടുണ്ട്.മലപ്പുറം 203 ന് പോയിന്റുമായി മൂന്നാം സ്ഥാനത്തും പാലക്കാട് 202 പോയിന്റുമായി നാലാം സ്ഥാനത്തും കുതിപ്പ് തുടരുകയാണ്. ആതിഥേയരായ കൊല്ലമാണ് ആറാം സ്ഥാനത്ത്. രണ്ടാം ദിനമായ ഇന്ന് 60 ഇനങ്ങളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്.