നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികൾ വേഗത്തിലാക്കുന്നതിനും, നേരിടുന്ന തടസ്സങ്ങൾ പരിഹരിക്കുന്നതിനുമായി നാൽപ്പതോളം വരുന്ന പ്രവൃത്തികളെപ്പറ്റി യോഗം ചർച്ച ചെയ്തു. എല്ലാ പ്രവൃത്തികളും ത്വരിതപ്പെടുത്താനും തടസ്സങ്ങൾ നീക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കും. വടക്കാഞ്ചേരി നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് മുഖേന നടപ്പിലാക്കേണ്ട പുതിയ നിർദ്ദേശങ്ങൾ ചർച്ച ചെയ്ത് ആവശ്യമായ പ്രാരംഭ നടപടികൾ സ്വീകരിക്കാനും എസ്റ്റിമേറ്റുകൾ തയ്യാറാക്കാനും നിർദ്ദേശിച്ചു. വടക്കാഞ്ചേരി – ഷൊർണൂർ, ചാവക്കാട് – വടക്കാഞ്ചേരി സംസ്ഥാന പാതകളിലായി വടക്കാഞ്ചേരി മണ്ഡലത്തിൽ ഉൾപ്പെടുന്ന 4 സ്ഥലങ്ങളിൽ സൈഡ് പ്രൊട്ടക്ഷൻ വർക്ക് നടത്തുന്നതിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. തൃശ്ശൂർ – ഷൊർണൂർ റോഡിൽ പാർളിക്കാടും, ചാവക്കാട് – വടക്കാഞ്ചേരി റോഡിൽ ഒന്നാംകല്ലിലുമാണ് സൈഡ് പ്രൊട്ടക്ഷൻ വർക്കുകൾ നടത്തുക. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് പി.ജി. റസിഡൻ്റ്സ് ക്വാർട്ടേഴ്സ് (ഫെയ്സ് 2) – 3 കോടി രൂപയുടെ പ്രവൃത്തിക്ക് സാങ്കേതിക അനുമതി ലഭിച്ചു. തൃശ്ശൂർ ഗവ. ഡെൻ്റൽ കോളേജിൽ ലേഡീസ് ഹോസ്റ്റൽ നിർമ്മാണത്തിനായുള്ള 2.12 കോടി രൂപയുടെ പ്രവൃത്തിക്കും കഴിഞ്ഞ ദിവസം സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ട്. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ്, ഗവ. ഡെൻ്റൽ കോളേജ്, ഗവ. നഴ്സിംഗ് കോളേജ് എന്നിവ ഉൾപ്പെടുന്ന സ്പെഷ്യൽ ബിൽഡിംഗ്സ് വിഭാഗത്തിലെ പ്രവൃത്തികൾ അവലോകനം ചെയ്യാൻ പ്രത്യേക യോഗം ചേരുന്നതിനും തീരുമാനിച്ചു. നിയോജക മണ്ഡലം നോഡൽ ഓഫീസറായ പി ഡബ്ല്യൂ ഡി കെട്ടിട വിഭാഗം തൃശ്ശൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ പി വി ബിജി, റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ, കെട്ടിട വിഭാഗം വടക്കാഞ്ചേരി സെക്ഷൻ – പുഴയ്ക്കൽ സെക്ഷൻ – സ്പെഷ്യൽ ബിൽഡിംഗ്സ് സെക്ഷൻ മേധാവികൾ – ഉദ്യോഗസ്ഥർ, റോഡ്സ് വിഭാഗം വടക്കാഞ്ചേരി സെക്ഷൻ – പുഴയ്ക്കൽ സെക്ഷൻ മേധാവികൾ – ഉദ്യോഗസ്ഥർ, പാലങ്ങൾ വിഭാഗം ഉദ്യോഗസ്ഥർ, കെ എസ് ടി പി അസിസ്റ്റൻ്റ് എഞ്ചിനീയർ, കെ ആർ എഫ് ബി അസിസ്റ്റൻ്റ് എഞ്ചിനീയർ, കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, സർവേ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.