Connect with us

International

‘ശ്രീലങ്കയ്ക്ക് അടിയന്തര സാമ്പത്തിക സഹായം ആവശ്യം’; ഇന്ത്യയിൽ നിന്നുള്ള സഹായങ്ങൾക്ക് നന്ദി; സനത് ജയസൂര്യ

Published

on

നിലവിലെ സാഹചര്യത്തിൽ സാമ്പത്തിക സഹായമാണ് ഇപ്പോൾ ശ്രീലങ്കയ്ക്ക് അടിയന്തരമായി ആവശ്യമുള്ളതെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ ട്വന്‍റി ഫോറിനോട്. സാമ്പത്തിക സഹായം എവിടെ നിന്നാണെങ്കിലും സ്വീകരിക്കാൻ തയ്യാറാണ്. കോമൺ വെൽത്ത് രാജ്യങ്ങളിൽ ഉൾപ്പെട്ട ഒരു രാജ്യമാണ് ശ്രീലങ്ക. എല്ലാവരും സൗഹൃദ രാജ്യങ്ങളാണ് എവിടെനിന്നും ഉള്ള സഹായങ്ങൾ ആഗ്രഹിക്കുനെന്ന് സനത് ജയസൂര്യ പറഞ്ഞു. ഇന്ത്യയിൽ നിന്നായാലും ചൈനയിൽ നിന്നായാലുമുള്ള സാമ്പത്തിക സഹായം ശ്രീലങ്കയിൽ ഇപ്പോൾ അനിവാര്യമാണ്. അതുകൊണ്ടുതന്നെ വളരെ ആകാംഷയോടെയാണ് ശ്രീലങ്ക അയൽ രാജ്യങ്ങളുടെ സാമ്പത്തിക സഹായത്തെ നോക്കുന്നത്. ഐഎംഎഫിൽ നിന്നുള്ള സാമ്പത്തിക സഹായവും പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള സഹായങ്ങൾക്ക് നന്ദി. ഇന്ത്യയ്ക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും സനത് ജയസൂര്യ ട്വന്‍റിഫോറിനോട് പറഞ്ഞു.

അതേസമയം രാജി പ്രഖ്യാപിച്ച ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ വീടിന് തീവച്ചതില്‍ പ്രതികരണവുമായി മുന്‍ ലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യ രംഗത്തെത്തി. പ്രധാനമന്ത്രിയുമായി രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പ്രതിഷേധക്കാരുടെ നടപടി തെറ്റാണെന്ന് സനത് ജയസൂര്യ ട്വീറ്റ് ചെയ്തു.

‘ചരിത്രപരമായ ഈ നിമിഷത്തെ ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് നമ്മള്‍ മനസ്സിലാക്കണം. രാഷ്ട്രീയപരമായി പ്രധാനമന്ത്രിയോട് അഭിപ്രായ വ്യത്യാസമുണ്ട്. എന്നാല്‍, അദ്ദേഹത്തിന്‍റെ വീട് തീവച്ചത് തെറ്റാണ്. സംയമനത്തോടെയിരിക്കണം’, എന്നായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്. പ്രതിഷേധക്കാര്‍ റെനില്‍ വിക്രമസിംഗെയുടെ വീട് അഗ്നിക്കിരയാക്കുന്ന ദൃശ്യം റിട്വീറ്റ് ചെയ്തായിരുന്നു സനത് ജയസൂര്യയുടെ പ്രതികരണം. സനത് ജയസൂര്യടക്കമുള്ള ക്രിക്കറ്റ് താരങ്ങള്‍ നേരത്തെ തന്നെ പ്രക്ഷോഭകര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. റോഷന്‍ മഹാനാമ, കുമാര്‍ സംഗക്കാര, മഹേല ജയവര്‍ധന എന്നിവരാണ് ജയസൂര്യക്ക് പുറമെ പിന്തുണ പ്രഖ്യാപിച്ചത്.

Advertisement
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

India

കരുണം കൂട്ടായ്മ ജനഹൃദയങ്ങളില്‍ ഉമ്മന്‍ ചാണ്ടി എന്ന വിഷയത്തില്‍ പ്രസംഗ മത്സരം സംഘടിപ്പിച്ചു

Published

on

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ദിനത്തോടനുബന്ധിച്ച് കരുണം കൂട്ടായ്മ ജനഹൃദങ്ങളിൽ ഉമ്മൻചാണ്ടി എന്ന വിഷയത്തിന് ആസ്പദമാക്കി ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിച്ചു.

Continue Reading

Exclusive

യോഗി മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ സാധ്യത

Published

on

യുപി ബിജെപിയിലെ സംസ്‌ഥാന ഘടകത്തിൽ ചേരിതിരിവുകൾ ഉണ്ടെന്ന വാർത്തകൾക്കിടെ യോഗി മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ സാധ്യതയുണ്ടെന്നു ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മന്ത്രിസഭയ്ക്ക് പുറമെ ബിജെപി സംസ്‌ഥാന ഘടകത്തിലും വലിയ അഴിച്ചുപണികൾ നടന്നേക്കുമെന്നാണു സൂചന മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയും തമ്മിലുള്ള അസ്വാരസ്യങ്ങൾക്കിടെയാണു പാർട്ടി തലത്തിലും കാബിനറ്റിലും മാറ്റങ്ങൾക്ക് ബിജെപി ഒരുങ്ങുന്നത്

Continue Reading

Entertainment

പോപ്പ് സംഗീത രാജാവ് മൈക്കിൾ ജാക്സൺ വിട പറഞ്ഞിട്ട് പതിനഞ്ച് വർഷം.

Published

on

ചടുലമായ ചുവടുകളും മനംനിറക്കുന്ന സംഗീതവുമായി നാല് പതിറ്റാണ്ടിലധികം നമ്മേ മൈക്കിൾ ജാക്സൺ വിസ്‍മയിപ്പിച്ചു. സംഗീതത്തിലൂടെ സമൂഹത്തിന്റെ അപചയങ്ങൾക്കെതിരെ ശബ്ദിച്ച കലാകാരനായിരുന്നു ജാക്സൺ.
പോപ്പ് സംഗീതത്തിലെ കറുപ്പിനും വെളുപ്പിനുമിടയിൽ ജീവിച്ച കലാകാരനായിരുന്നു മൈക്കൽ ജാക്സൺ. കടുത്ത വർണ വിവേചനത്തിന്റെ നാളുകളിലായിരുന്നു മൈക്കൽ ജാക്സൺ രംഗപ്രവേശം ചെയ്തത്. സ്വന്തം രൂപത്തെ കുറിച്ചുള്ള അപകർഷതാബോധം സംഗീതം കൊണ്ട് മൈക്കൽ ജാക്സൺ തുടച്ചുമാറ്റി. തന്റെ കൺമുന്നിൽക്കണ്ട തിന്മകളെ ചോദ്യം ചെയ്ത ജാക്‌സണിലൂടെയായിരുന്നു ആധുനിക പോപ്പ് സംഗീതത്തിന്റെ വളർച്ച. പ്രണയം, വർണവിവേചനം, ഏകാന്തത, വനനശീകരണം, മലിനീകരണം, ദാരിദ്ര്യം,യുദ്ധക്കെടുതികൾ. ജാക്സൺ തന്റെ ഗാനങ്ങളിലൂടെ ചർച്ച ചെയ്ത വിഷയങ്ങൾ അനവധി. 1991 ൽ പുറത്തിറങ്ങിയ Dangerous എന്ന ആൽബം ലോകത്തെ ഏറ്റവും മൂല്യമേറിയ സംഗീതജ്ഞനാക്കി ജാക്‌സനെ മാറ്റി .

സ്മൂത്ത് ക്രിമിനൽ എന്ന ഗാനത്തിനായി നിർമിച്ച പ്രത്യേക ആന്റി – ഗ്രാവിറ്റി ഷൂവിന്റെ പേറ്റന്റ് ജാക്‌സന്റെ പേരിലാണ്.സംഗീത ലോകത്തും പുറത്തും വിവാദങ്ങളുടെ തോഴനായിരുന്നു ജാക്സണ്‍. അൻപതാം വയസിൽ ദുരൂഹമായി മരണത്തോട് കീഴടങ്ങിയ ജാക്സന്റെ അവസാന യാത്ര 250 കോടിയോളം ആളുകളാണ് തത്സമയം കണ്ടത്. പോപ്പ് സംഗീതത്തിൽ പകരക്കാരനില്ലാത്ത പ്രതിഭയുടെ ഓർമകൾക്ക് പ്രണാമം.

Continue Reading

Exclusive

മംഗഫിൽ ഉണ്ടായ തീ പിടുത്തം മരണം നാല്പത് കവിഞ്ഞു

Published

on

കുവൈത്തിൽ ഇന്ന് പുലർച്ചെ മംഗഫിലെ തൊഴിലാളി താമസ കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 40 കവിഞ്ഞതായി പ്രാദേശിക അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റു വിവിധ ആശുപത്രികളിൽ കഴിയുന്ന പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. മരണമടഞവരിൽ ഭൂരിഭാഗം പേരും മലയാളികളാണെന്നാണ് വിവരം.ഇവരുടെ പേര് വിവരങ്ങൾ വരും മണിക്കൂറുകളിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് പുലർച്ചെ നാല് മണിയോട് കൂടിയാണ് മങ്കെഫ് ബ്ളാക്ക് നാലിലുള്ള കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്.മലയാളി ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ ജീവനക്കാർ താമസിക്കുന്ന ഈ കെട്ടിടത്തിലെ ഭൂരിഭാഗം പേരും മലയാളികളാണ്. പരിക്കേറ്റ 21 പേരെ അദാൻ ആശുപത്രിയിലും 11 പേരെ മുബാറക് അൽ കബീർ ആശുപത്രിയിലും 4 പേരെ ജാബിർ ആശുപത്രിയിലും 6 പേരെ ഫർവാനിയ ആശുത്രികളിലുമാണ് പ്രവേശിപ്പിച്ചത്. താഴെ നിലയിൽ തീ പടരുന്നത് കണ്ട് മുകളിൽ നിന്ന് പലരും ചാടിയത് മൂലം ചിലർക്ക് പരിക്കേറ്റു. ഫയർഫോഴ്സും പോലീസും എത്തിയാണ് തീ അണയ്ച്ചത്.കെട്ടിടത്തിന്റെ താഴെ നിലയിൽ സംഭരിച്ച ഗ്യാസ് സിലിണ്ടറുകളാണ് അപകടത്തിനു കാരണമായതെന്ന് ഫയർ ഫോഴ്‌സ് വൃത്തങ്ങൾ അറിയിച്ചു. ആഭ്യന്തര മന്ത്രി ഫഹദ് അൽ യൂസുഫ് അപകട സ്ഥലം സന്ദർശിച്ചു അന്വേഷണത്തിന് ഉത്തരവിട്ടു.

Continue Reading

International

ബോബ് മാര്‍ലിയുടെ കൊച്ചുമകന്‍ ജോ മെര്‍സ അന്തരിച്ചു

Published

on

ചൊവ്വാഴ്ച അമേരിക്കയില്‍ വെച്ചായിരുന്നു വാഹനത്തില്‍ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത്. ജമൈക്കന്‍ അമേരിക്കന്‍ റെഗ്ഗി ആര്‍ട്ടിസ്റ്റ് ജോസഫ് മെര്‍സ മാര്‍ലി അന്തരിച്ചു. 31 വയസ്സായിരുന്നു. ലോക പ്രശസ്ത ജമൈക്കന്‍ റെഗ്ഗേ സംഗീതഞ്ജനും ഗിറ്റാറിസ്റ്റും ഗാനരചയിതാവുമായ ബോബ് മാര്‍ലിയുടെ ചെറുമകനും സ്റ്റീഫന്‍ മാര്‍ലിയുടെ മകനുമായിരുന്നു അദ്ദേഹം. ജോ മെര്‍സ എന്ന പേരില്‍ അറിയപ്പെടുന്ന അദ്ദേഹത്തെ സ്വന്തം കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ചൊവ്വാഴ്ച അമേരിക്കയില്‍ വെച്ചായിരുന്നു വാഹനത്തില്‍ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത്. ആസ്ത്മ അറ്റാക്കാണ് മരണകാരണം എന്നാണ് ലഭിക്കുന്ന വിവരം.

Continue Reading

International

ഡിസംബർ 3 ഭിന്നശേഷിക്കാരുടെ അന്താരാഷ്ട്ര ദിനം

Published

on

ഡിസംബർ 3 ഭിന്നശേഷിക്കാരുടെ അന്താരാഷ്ട്ര ദിനമാണ്. സാമൂഹിക ജീവിതത്തിൽ ഭിന്നശേഷിയുള്ളവർ നേരിടുന്ന അസമത്വവും വിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഐക്യരാഷ്ട്ര സഭ ഇങ്ങനെയൊരു ദിനം ആഘോഷിക്കാൻ തീരുമാനിച്ചത്. 1975-ൽ ഐക്യരാഷ്ട്ര സഭ ഭിന്നശേഷിക്കാരുടെ അവകാശ പ്രഖ്യാപനം നടത്തി. പിന്നീട് 1982 ഭിന്നശേഷിക്കാരുടെ വർഷമായി ആഘോഷിച്ചു. തുടർന്ന് 1983-92 വരെയുള്ള കാലഘട്ടം ഭിന്നശേഷിക്കാരുടെ ദശകമായും ആചരിച്ചു. ഇതിൻറെ അവസാനം 1992-ലാണ് എല്ലാവർഷവും ഡിസംബർ 3 ഭിന്നശേഷി ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത്. ഭിന്നശേഷിയുള്ളവർക്ക് സമൂഹത്തിൻ്റെ മുഖ്യധാരയിൽ പങ്കാളിത്തം ഉറപ്പാക്കുക വഴി സമഗ്ര വികസനം സാധ്യമാക്കുക എന്ന സമീപനമാണ് ഐക്യരാഷ്ട്ര സഭ മുന്നോട്ട് വയ്ക്കുന്നത്. ഇതിനായി ഐക്യരാഷ്ട്ര സഭ മുൻകൈ എടുക്കുകയും, ദേശീയ തലത്തിൽ നിയമനിർമ്മാണം, നയ സമീപനം എന്നിവയിൽ മാറ്റം കൊണ്ടുവരാൻ ഇടപെടൽ നടത്തുകയും ചെയ്യുന്നു. യുഎന്നിൻറെ ഭാഗമായ ലോകാരോഗ്യ സംഘടനയും ഭിന്നശേഷി ദിനാഘോഷങ്ങളുടെ ഏകോപനത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നു. ഈ ദിനാഘോഷം ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം എല്ലാ വർഷവും ലോകത്തെ ഓർമ്മപ്പെടുത്തുക കൂടിയാണ്.

Continue Reading
Advertisement
Advertisement

Trending