പൊതുജനങ്ങൾക്ക് മികച്ച സേവനം കൂടുതൽ വേഗത്തിൽ ഉറപ്പാക്കാൻ ഒല്ലൂക്കര ബ്ലോക്കിലെ നാല് ഗ്രാമപഞ്ചായത്തുകളിലായി ആറ് സ്മാർട്ട് വില്ലേജുകൾ ഒരുങ്ങുന്നു. ഒല്ലൂക്കര, പാണഞ്ചേരി, നടത്തറ, മുളയം, മാന്ദാമംഗലം, മാടക്കത്തറ എന്നീ വില്ലേജ് ഓഫീസുകളാണ് സ്മാർട്ടാകുന്നത്.
ഒല്ലൂക്കര, പാണഞ്ചേരി സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണം പൂർത്തിയായി. നടത്തറ വില്ലേജ് ഓഫീസ് നിർമ്മാണം പുരോഗമിക്കുകയാണ്. മുളയം, മാന്ദാമംഗലം, മാടക്കത്തറ വില്ലേജ് ഓഫീസുകളുടെ തറക്കല്ലിടൽ പുർത്തിയായി. കേരള സംസ്ഥാന നിർമ്മിതി കേന്ദ്രത്തിനാണ് സ്മാർട്ട് വില്ലേജുകളുടെ നിർമ്മാണ ചുമതല. 2021-22 പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് വില്ലേജ് ഓഫീസുകൾ നവീകരിക്കുന്നത്. മാടക്കത്തറയിൽ 1300 സ്ക്വയർ ഫീറ്റിൽ ഒരുങ്ങുന്ന ഇരുനില കെട്ടിടത്തിൽ ഫ്രൻ്റ് ഓഫീസ്, വില്ലേജ് ഓഫീസർ റൂം, വർക്ക് സ്പേസ്, റെക്കോർഡ് റൂം, സിറ്റിങ് ഏരിയയോടു കൂടിയ വരാന്ത, ഡൈനിംഗ് റൂം, സ്റ്റാഫ് റൂം -അംഗ പരിമിർതക്ക് വേണ്ടിയുള്ള പ്രത്യേകം ടോയ്ലെറ്റ് സൗകര്യം എന്നിവ ഉൾപ്പെടും. 1331 സ്ക്വയർ ഫീറ്റ് വീസ്തീർണത്തിലാണ് പുത്തൂർ ഗ്രാമപഞ്ചായത്തിലെ മാന്ദാമംഗലം വില്ലേജ് ഓഫീസ് നിർമ്മിക്കുന്നത്