മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഈ വർഷത്തെ ജെ.സി ഡാനിയേൽ പുരസ്കാരം മുതിര്‍ന്ന സംവിധായകൻ കെ. പി കുമാരന്. ചലച്ചിത രംഗത്ത സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമാണ് പുരസ്കാരം. 2020ലെ പുരസ്കാര ജേതാവും പിന്നണി ഗായകനുമായ പി ജയചന്ദ്രൻ ചെയര്‍മാനായ ജൂറിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ആഗസ്റ്റ് 3ന് മുഖ്യമന്ത്രി പുരസ്കാരം സമ്മാനിക്കും.”ദ റോക്ക്” എന്ന ലഘുചിത്രത്തിലൂടെ ശ്രദ്ധേയനായ ചലച്ചിത്രസംവിധായകനാണ് കെ പി കുമാരന്. 1938 ല്‍ തലശ്ശേരിയില്‍ ജനിച്ച അദ്ദേഹം സ്വയംവരം എന്ന സിനിമയുടെ സഹതിരക്കഥാ രചയിതാവാണ്. അതിഥി, തോറ്റം, രുക്മിണി , നേരം പുലരുമ്പോള്‍, ആദിപാപം, കാട്ടിലെപാട്ട്, തേന്‍തുള്ളി, ആകാശഗോപുരം തുടങ്ങിയവയാണ് സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങള്‍. നാഷണല്‍ ഫിലിം അവാര്‍ഡ്, സ്പെഷ്യല്‍ ജൂറി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന സിനിമയാണ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. 83-ാം വയസ്സിലായിരുന്നു കുമാരനാശാൻറെ ജീവിതം പ്രമേയമാക്കിയ ഈ സിനിമയൊരുക്കിയത്.