അത്യാഹിത വിഭാഗത്തിൽ വരുന്ന രോഗികൾക്കു ഉപയോഗിക്കുന്നതിനുവേണ്ടിയാണ് ഹലോ ദോസ്ത് വടക്കാഞ്ചേരിക്കൊരു കൈത്താങ്ങ് എന്ന ചാരിറ്റി സംഘടനയുടെ നേതൃത്വത്തില്‍ വീൽ ചെയർ നൽകിയത്. കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും ആക്ടസ് പ്രസിഡന്റുമായ വി .വി ഫ്രാൻസിസ് നിന്നും ആശുപത്രി സൂപ്രണ്ട് ഡോ:ബിന്ദു തോമസ്, ആര്.എം.ഒ ഡോ:അബ്ദുൽ റഷീദ് എന്നിവർ ചേർന്ന് വീൽ ചെയർ ഏറ്റുവാങ്ങി. ചടങ്ങിൽ ഹലോ ദോസ്ത് ചാരിറ്റി സംഘടന സെക്രട്ടറി ബാബുരാജ് കണ്ടേരി അധ്യക്ഷത വഹിച്ചു. ചാരിറ്റി പ്രസിഡന്റ് ബിജു ഇസ്മയിൽ, ആശുപത്രി വികസന സമിതി അംഗം എ.എസ് ഹംസ, കൗണ്‍സിലർമാരായ അഡ്വ: ശ്രീദേവി , നിജി ബാബു, ഹെൽത്ത് ഇൻസ്പെക്ടർ: ഡോണി, സിന്ധു സുബ്രഹ്മണ്യൻ, എം.എച്ച് ഷാനവാസ്,സി. രാജഗോപാൽ, എ.എച്ച് അബ്ദുൽ റഹ്മാൻ, എ.എച്ച് സുലൈമാൻ, എന്‍.എസ് ജലീൽ , എ.എസ് ഷൈൻ , മുഹമ്മദ് മുസ്തഫ, പ്രിൻസ് മീൻപുഴ, മുഹമ്മദ് നിസ്വാൻ എന്നിവർ പങ്കെടുത്തു.