ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 10.14 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ സത്യവാചകം ചൊല്ലിക്കൊടുക്കുകയും തുടർന്ന് മുൻ രാഷ്ട്രപതി തന്‍റെ കസേരയിൽ നിന്നു മാറി ഇരിപ്പിടങ്ങൾ കൈമാറുകയും ചെയ്തു. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കർ ഓം ബിർള, മന്ത്രിമാരുടെ കൗൺസിൽ അംഗങ്ങൾ, ഗവർണർമാർ, മുഖ്യമന്ത്രിമാർ, നയതന്ത്ര പ്രതിനിധികൾ, പാർലമെന്‍റ് അംഗങ്ങൾ, സർക്കാരിലെ പ്രിൻസിപ്പൽ സിവിൽ, സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു