Connect with us

National

തമിഴ്നാട്ടിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ; 24 മണിക്കൂറിനിടെ രണ്ടാമത്തെ സംഭവം, രണ്ടാഴ്ചയ്ക്കിടെ ആത്മഹത്യ ചെയ്തത് നാല് വിദ്യാർത്ഥികൾ

Published

on

തമിഴ്നാട്ടിൽ വിദ്യാർത്ഥി ആത്മഹത്യകൾ തുടർക്കഥയാകുന്നു. ശിവകാശിക്ക് സമീപം അയ്യംപെട്ടി ​ഗ്രാമത്തിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് ആത്മഹത്യ ചെയ്തത്. കടലൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത് 24 മണിക്കൂറിന് മുൻപാണ് മറ്റൊരു വിദ്യാർത്ഥി ആത്മഹത്യ  ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ തമിഴ്നാട്ടിൽ നടക്കുന്ന നാലാമത്തെ വിദ്യാർത്ഥി ആത്മഹത്യയാണ് അയ്യംപെട്ടിയിലെ വിദ്യാർത്ഥിയുടേത്. കള്ളക്കുറിച്ചിയിൽ അധ്യാപകരുടെ പീഡനത്തെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. കഴിഞ്ഞയാഴ്ച വലിയ അക്രമസംഭവങ്ങൾ നടന്ന കള്ളക്കുറിച്ചിയിലെ സ്കൂളിലും പരിസരത്തും നിരോധനാജ്ഞ തുടരുകയാണ്. കഴിഞ്ഞയാഴ്ച തിരുവള്ളൂർ ജില്ലയിലെ സർക്കാർ സ്കൂൾ വിദ്യാർഥിയും തൂങ്ങിമരിച്ചു.

അതേസമയം, കൗമാരക്കാരായ വിദ്യാർത്ഥിനികളുടെ മരണത്തിൽ ആശങ്ക പ്രകടിപ്പിച്ച തമിഴ് നാട് സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ച് വരുന്നതായി വ്യക്തമാക്കി.  ‘മാനവർ മനസ്സ്’ പദ്ധതി പ്രകാരം സ്കൂൾ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകുന്നതിന് 800 ഡോക്ടർമാരെ ഉടന്‍ തന്നെ നിയമിക്കുമെന്നാണ് റിപ്പോര്‍ട്ട്.  കൗമാരകാലത്തെ പ്രശ്‌നങ്ങൾ, പഠനസമ്മർദം, സമപ്രായക്കാരുടെ സമ്മർദ്ദം തുടങ്ങി കുട്ടികളിലെ പെരുമാറ്റ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കിടയിൽ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഈ പദ്ധതി സഹായിക്കുമെന്ന് സംസ്ഥാന സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴി പറഞ്ഞു.

കൗമാരക്കാരായ വിദ്യാർത്ഥിനികളുടെ ആവർത്തിച്ചുള്ള ആത്മഹത്യാ മരണങ്ങളിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഉത്കണ്ഠ രേഖപ്പെടുത്തി. ജീവിതം അമൂല്യമാണ്. ഏത് സാഹചര്യത്തിലായാലും ആത്മഹത്യാ ചിന്ത വെടിയണം. കുട്ടികളെ മാനസികമായും ശാരീരികമായും ലൈംഗികമായും ഉപദ്രവിക്കുന്ന സംഭവങ്ങളിൽ ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്നും ചെന്നൈയിലെ ഒരു കോളേജിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേ സ്റ്റാലിൻ പറ‌ഞ്ഞു.

Advertisement
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

National

എൻഡിഎ മുന്നണിയുടെ സ്പീക്കർ സ്ഥാനാർഥിയെ ഇന്നറിയാം

Published

on

പതിനെട്ടാം ലോക്സഭയിലേക്കുള്ള എൻഡിഎ മുന്നണിയുടെ സ്പീക്കർ സ്ഥാനാർഥിയെ ഇന്നറിയാം.എൻഡിഎ സ്പീക്കർ സ്ഥാനാർഥി ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും. സ്പീക്കറെ തീരുമാനിക്കുന്നതിനായി സഖ്യകക്ഷികളുമായി ബിജെപി അന്തിമ ഘട്ട ചർച്ചകൾ നടത്തി. നിർണായകമായ സ്പീക്കർ പദവിക്ക് തുടക്കം മുതൽ അവകാശവാദം ഉന്നയിച്ച ടിഡിപിയുമായാണ് ബിജെപി നേതൃത്വം അവസാനഘട്ട ചർച്ചകൾ നടത്തുന്നത് എന്നാണ് സൂചന.നേരിയ അവസരങ്ങൾ പോലും പ്രതിപക്ഷം മുതലെടുക്കുന്നത് തടയാനാണ് ബിജെപിയുടെ നീക്കം എന്നാൽ കീഴ്വഴക്കമനുസരിച്ച് സ്പീക്കർ തെരഞ്ഞെടുപ്പിനായി പ്രതിപക്ഷവുമായി സമവായ ചർച്ചകൾ നടത്താൻ സർക്കാർ ഇതുവരെയും തയ്യാറായിട്ടില്ലെന്ന് ഇന്ത്യ മുന്നണി നേതാക്കൾ അറിയിച്ചു.സമവായമുണ്ടാക്കാൻ സർക്കാർ ശ്രമിച്ചില്ലെങ്കിൽ സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാനാണ് ഇന്ത്യ സഖ്യത്തിന്റ തീരുമാനം. ഡപ്യുട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് നൽകണമെന്നും ഇന്ത്യ സഖ്യം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേ സമയം സ്പീക്കർ തെരഞ്ഞെടുപ്പിന് പിന്തുണ ഉറപ്പാക്കാൻ, ഡെപ്യുട്ടി സ്പീക്കർ സ്ഥാനം വാഗ്ദാനം ചെയ്തു ബിജെപി, ഡി എം കെ യെ സമീപിച്ചതായി സൂചനയുണ്ട്. എൻഡിഎയുടെ നിലപാടിനനുസൃതമായി ആയിരിക്കും തന്ത്രങ്ങൾ രൂപീകരിക്കുകയെന്ന് ഇന്ത്യ സഖ്യ നേതാക്കൾ പറഞ്ഞു. ലോക്സഭയിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്നും തുടരും.നാളെയാണ് സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുക.

Continue Reading

National

പാർലമെന്‍ററി കീഴ്വഴക്കങ്ങളെ മറികടന്ന് ലോക്സഭാ പ്രോംടേം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

Published

on

സഭയിൽ ഏറ്റവുമധികം കാലം അംഗമായിരുന്ന മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞതെന്തിനാണെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.’സംഘപരിവാർ പിന്തുടരുന്ന സവർണ്ണ രാഷ്ട്രീയമാണ് ഈ തീരുമാനത്തിനു പിന്നിലെന്ന് സംശയിക്കുന്നവർക്ക് എന്താണ് ബിജെപിയുടെ മറുപടി. പാർലമെന്‍ററി ജനാധിപത്യ മര്യാദകളെയും സഭയിലെ കീഴ് വഴക്കങ്ങളെയും അംഗീകരിക്കില്ല എന്ന ധാർഷ്ട്യമാണ് ബിജെപിക്ക്. ഇക്കഴിഞ്ഞ ലോകസഭയിൽ ഡെപ്യൂട്ടി സ്പീക്കർ പദവി അഞ്ചു വർഷവും ഒഴിച്ചിടുകയായിരുന്നു. പ്രതിപക്ഷ കക്ഷിയിൽ പെട്ട ആരെയും ആ സ്ഥാനത്ത് അംഗീകരിക്കാൻ കഴിയില്ല എന്ന മനോഭാവമായിരുന്നു ഇതിന്‍റെ പിന്നിൽ. ബിജെപി നേതൃത്വത്തിന്‍റെ ഈ ധിക്കാരപരമായ സമീപനം ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അവഹേളനവുമായി മാത്രമേ കാണാൻ കഴിയൂ”-മുഖ്യമന്ത്രി പറഞ്ഞു. ഭർതൃഹരി മഹ്താബിനെയാണ് പ്രോടേം സ്പീക്കറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു തെരഞ്ഞെടുത്തത്. കോൺഗ്രസ് നേതാവായ മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കിയായിരുന്നു രാഷ്ട്രപതിയുടെ തീരുമാനം.ഈ മാസം 26 നാണ് ലോക്സഭയിൽ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുക. ഇത് നിയന്ത്രിക്കേണ്ടത് പ്രോ ടൈം സ്പീക്കറാണ്. 18-ാം ലോക്സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ഭ‍ർതൃഹരി മഹ്താബ് മേല്‍നോട്ടം വഹിക്കും.

Continue Reading

National

കെജ്‌രിവാളിന്റെ ജാമ്യ ഉത്തരവിന് സ്റ്റേ

Published

on

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. ജാമ്യം അനുവദിച്ചുള്ള റൗസ് അവന്യൂകോടതി ഉത്തരവ് ഡല്‍ഹി ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കെജ്‌രിവാള്‍ ഇന്ന് പുറത്തിറങ്ങാനിരിക്കെയാണ് ജാമ്യം തടഞ്ഞത്. ജാമ്യം അനുവദിച്ച വിചാരണകോടതി ഉത്തരവിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Continue Reading

National

അപകീർത്തി കേസിൽ രാഹുൽ ഗാന്ധി ജാമ്യം

Published

on

ബംഗളൂരുവിലെ കോടതിയാണ് നേതാവ് രാഹുൽ ഗാന്ധിക്ക് കേസിൽ ജാമ്യം അനുവദിച്ചത്. കർണാടകയിലെ ബിജെപി നേതാവ് നൽകിയ മാനനഷ്ടക്കേസിലാണ് രാഹുൽ ഗാന്ധിക്ക് ജാമ്യം നൽകിയത്.ജൂലൈ 30 ന് കോടതി വീണ്ടും പരിഗണിക്കും. 2023 ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് മുഖ്യധാരാ മാധ്യമങ്ങളിൽ ബിജെപിക്കെതിരെ അപമാനകരമായ പരസ്യം നൽകിയെന്ന് ആരോപിച്ചാണ് ബിജെപി നേതാവ് കേശവ് പ്രസാദ് പരാതി നൽകിയത്. 40 ശതമാനം കമ്മീഷൻ വാങ്ങുന്ന സർക്കാരെന്ന തലക്കെട്ടിലാണ് മാധ്യമങ്ങളിൽ പരസ്യം നൽകിയത്. 2023 മെയ് 5 നാണ് കേസിനാസ്പദമായ പരസ്യം പത്രങ്ങളിൽ വന്നത്. സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും കേസിൽ പ്രതികളാണ്. ഇവർക്ക് ജൂൺ 1ന് കോടതി ജാമ്യം അനുവദിച്ചിരുന്നു.

Continue Reading

Kerala

കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് തുടരുമെന്ന് തൃശൂർ എംപി സുരേഷ് ഗോപി.

Published

on

കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് തുടരുമെന്ന് തൃശൂർ എംപി സുരേഷ് ഗോപി. മറിച്ചുള്ള മാധ്യമ വാർത്തകൾ തെറ്റെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കരിച്ച് മോദി സർക്കാരിന്‍റെ മന്ത്രിസഭയിൽ അംഗമാകാൻ സാധിച്ചത് അഭിമാനകരമായ കാര്യമാണെന്നും സുരേഷ് ഗോപി ഫെയ്സ് ബുക്കിൽ കുറിച്ചു. മോദി സർക്കാരിന്‍റെ മന്ത്രി സഭയിൽ നിന്ന് ഞാൻ രാജിവെക്കാൻ പോകുന്നു എന്ന തെറ്റായ വാർത്ത ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ഇത് തീർത്തും തെറ്റാണ്. കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കരിച്ച് മോദി സർക്കാരിന്‍റെ മന്ത്രിസഭയിൽ അംഗമാകാൻ സാധിച്ചത് അഭിമാനകരമായ കാര്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ നേതൃത്വത്തിൽ കേരളത്തിന്‍റെ വികസനത്തിനും സമൃദ്ധിക്കും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്” സുരേഷ് ഗോപി ഫെയ്സ് ബുക്കിൽ കുറിച്ചു.

Continue Reading

Kerala

സുരേഷ് ഗോപിക്ക് പൂർണ പിന്തുണ നൽകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Published

on

സിനിമാ തിരക്കുകൾ പറഞ്ഞ് മന്ത്രിസഭയിൽനിന്ന് ഒഴിയാൻ ശ്രമിച്ച സുരേഷ് ഗോപിക്ക് പൂർണ പിന്തുണ നൽകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിനിമയാണ് വരുമാന മാർഗമെന്നും ലഭിക്കുന്ന പണത്തിൽ കൂടുതലും സമൂഹത്തിനായി ചെലവാക്കുകയാണെന്നും സുരേഷ് ഗോപി പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. നിലവിൽ ധാരണയായ സിനിമകൾ പൂർത്തിയാക്കാൻ സാഹചര്യം ഒരുക്കാമെന്നും ഡൽഹിയിലേക്ക് ഉടൻ സത്യപ്രതിജ്ഞയ്ക്കായി പുറപ്പെടാനും പ്രധാനമന്ത്രി സുരേഷ് ഗോപിയോടു നിർദ്ദേശിക്കുകയായിരുന്നു.സഹമന്ത്രി സ്ഥാനം ലഭിച്ചതിൽ സുരേഷ് ഗോപി അതൃപ്തനാണെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു. ഇതേത്തുടർന്ന് അദ്ദേഹം മന്ത്രിസ്‌ഥാനം ഒഴിയാൻ ശ്രമം നടത്തുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. ഇതിനിടെയാണ് അത്തരം റിപ്പോർട്ടുകൾ തള്ളി സുരേഷ് ഗോപി രംഗത്തെത്തിയത്. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്‌ഥാനവും സിനിമാ തിരക്കുകളുടെ പശ്ചാത്തലത്തിൽ സുരേഷ് ഗോപി വേണ്ടെന്നു വയ്ക്കുകയായിരുന്നു.
സിനിമകൾ വേഗം തീർത്ത് കാബിനറ്റ് പദവിയിലേക്ക് വരാമെന്നായിരുന്നു കേന്ദ്രത്തിൻ്റെ നിർദേശം. സിനിമകൾ തടസപ്പെടാത്ത സാഹചര്യം ഒരുക്കാമെന്നും വ്യക്തമാക്കി ഇതോടെയാണ് സുരേഷ് ഗോപി സഹമന്ത്രി സ്‌ഥാനം ഏറ്റെടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഏറ്റെടുത്ത സിനിമകൾ പൂർത്തീകരിച്ചാൽ സുരേഷ് ഗോപി കാബിനറ്റ് പദവിയിലേക്ക് എത്തുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് ബിജെപിക്ക് ഗുണകരമാകുമെന്ന വിലയിരുത്തലുമുണ്ട് ഇന്ന് വകുപ്പുകൾ സംബന്ധിച്ച് തീരുമാനമാകുന്നതോടെ തന്റെ വകുപ്പിന്റെ കാബിനറ്റ് മന്ത്രിയുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തും. സിനിമാ വിഷയം ഉന്നയിക്കും. പ്രധാനമന്ത്രിയുടെ നിർദേശങ്ങളും പങ്കുവയ്ക്കുമെന്നറിയുന്നു. അതിനുശേഷം നാളെ കണ്ണൂർ വിമാനത്താവളത്തിലെത്തും. തൃശൂരിൽ സ്വീകരണ പരിപാടിയിൽ പങ്കെടുത്തശേഷം തിരുവനന്തപുരത്തെത്തും.

മമ്മൂട്ടി കമ്പനിയുടെ സിനിമ, ഗോകുലം മൂവീസ് 100 കോടി രൂപ ചെലവിൽ നിർമിക്കുന്ന ശ്രീപത്മനാഭസ്വാമിയുമായി ബന്ധപ്പെട്ട സിനിമ, ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 2 സിനിമകൾ എന്നിവയാണ് നിലവിൽ ധാരണയിലെത്തിയിരിക്കുന്ന പ്രോജക്ടുകൾ. രാജീവ് അഞ്ചലാണ് ഗോകുലത്തിന്റെ സിനിമ സംവിധാനം ചെയ്യുന്നതെന്നാണ് വിവരം. അതേസമയം, കാബിനറ്റ് മന്ത്രിമാർ സിനിമയിൽ അഭിനയിക്കരുതെന്നോ നിലവിലുള്ള ജോലി ചെയ്യരുതെന്നോ ചട്ടം ഇല്ലെന്ന് ലോക്സഭാ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി വിശദീകരിച്ചു. വകുപ്പിന്റെ പൂർണ ചുമതലയുള്ളതിനാൽ സമാന്തര ജോലികൾ ചെയ്യാൻ സമയം ലഭിക്കാൻ സാധ്യത തീർത്തും വിരളമാണ്. രാജ്യത്തെ പ്രമുഖ അഭിഭാഷകർ മന്ത്രി പദവി വഹിച്ചപ്പോൾ ജോലി താൽക്കാലികമായി ഉപേക്ഷിച്ചിരുന്നു സഹമന്ത്രിമാർക്ക് വലിയ ഉത്തരവാദിത്തങ്ങളില്ലാത്തതിനാൽ ആവശ്യമെങ്കിൽ മറ്റു ജോലികൾ ചെയ്യുന്നതിനു തടസമില്ലെന്നും പി.ഡി.ടി ആചാരി ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Advertisement

Trending