വടക്കാഞ്ചേരി നഗരസഭയുടെ 2022 – 23 സാമ്പത്തിക വര്‍ഷത്തെ 20,78,71,02 രൂപയുടെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം. ജനറല്‍ പദ്ധതികള്‍ക്കായി ഉൽപാദന മേഖലയില്‍ 1,76,97,892 രൂപ, സേവന മേഖലയില്‍ 6,95,37,062 രൂപ, പശ്ചാത്തല മേഖലയില്‍ 17,40,32,553 രൂപ, പട്ടികജാതി വിഭാഗത്തിന്റെ പദ്ധതികള്‍ക്കായി സേവന മേഖലയില്‍ 2,93,33,471 രൂപയും പശ്ചാത്തല മേഖലയില്‍ 45,05,000 രൂപയും വകയിരുത്തിയ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്.
ഉൽപാദനമേഖലയില്‍ ഞങ്ങളും കൃഷിയിലേയ്ക്ക് എന്ന പദ്ധതിക്കും വിള ആരോഗ്യ കേന്ദ്രം വഴി കീടരോഗ നിയന്ത്രണോപാദികളുടെ വിതരണം എന്ന പദ്ധതിക്കുമാണ് ഏറെ പ്രാധാന്യമുള്ളത്. കൃഷി വകുപ്പിന് കീഴില്‍ ഏറ്റെടുത്തിട്ടുള്ള പ്രധാന ഭക്ഷ്യ ഉൽപാദന പദ്ധതിയാണ് ഞങ്ങളും കൃഷിയിലേയ്ക്ക്. കാര്‍ഷിക രംഗത്ത് വിള ഉൽപാദനം മെച്ചപ്പെടുത്താന്‍ വേണ്ടിയാണ് കീടരോഗ നിയന്ത്രണോപാദികള്‍ വിതരണം ചെയ്യുന്നത്.
പെയിന്‍ ആന്റ് പാലിയേറ്റീവ് വിഹിതം – 1300000, വയോമിത്രം – 1000000, പി.എം.എവൈ-ലൈഫ് ഭവന നിര്‍മ്മാണ പദ്ധതി – 18600000, വനിതകള്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് – 145.0000, ഭിന്നശേഷിക്കാര്‍ക്ക് മുചക്രം – 900000, കോക്ലിയര്‍ ഉപകരണങ്ങളുടെ മെയിന്‍റനന്‍സ് – 200000, ഭിന്നശേഷിക്കാര്‍ക്ക് സ്കോളര്‍ഷിപ്പ് – 2769600, അതിദാരിദ്ര്യ മൈക്രോപ്ലാന്‍ തയ്യാറാക്കല്‍ – 500000, കാലാവസ്ഥാനിരീക്ഷണ സംവിധാനത്തിനായി
100000, ആശ്രയ പദ്ധതി 200000, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠന മുറി 8000000, കുമ്പളങ്ങാട് പകല്‍ വീട് നിര്‍മ്മാണം – 2100000, ജനകീയ ഹോട്ടല്‍ വടക്കാഞ്ചേരി – 1000000 എന്നിങ്ങനെ ആണ് തുക വകയിരുത്തിയത്. കുടുംബശ്രീ ഓഫീസ് സംവിധാനം ഒരുക്കല്‍ – 1000000, അങ്കണവാടികളുടെ അറ്റകുറ്റപണികൾ – 1000000, സ്കൂളുകളുടെ അറ്റകുറ്റപണികൾ – 1500000, കുടിവെള്ള പദ്ധതികളും ശുചിത്വ പദ്ധതികള്‍കളും – 26134000 എന്നിങ്ങനെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.