എറണാകുളം കലൂർ, പത്തനംതിട്ട പന്തളം, തിരുവനന്തപുരം ആക്കുളം എന്നിവിടങ്ങളിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. മൂന്നിടങ്ങളിലുമായി 3 യുവതികൾ അടക്കം 14 പേർ പിടിയിലായി. കലൂരിലെയും പന്തളത്തെയും ലോഡ്ജുകളിൽ നിന്നും ആക്കുളത്തെ വാടക വീട്ടിൽ നിന്നുമാണ് ലഹരിമരുന്ന് പിടികൂടിയത് തിരുവനന്തപുരം: തെക്കൻ കേരളത്തില്‍ 24 മണിക്കൂറിനിടെ മൂന്നിടങ്ങളിൽ നിന്ന് എംഡിഎംഎ പിടികൂടി. എറണാകുളം കലൂർ, പത്തനംതിട്ട പന്തളം, തിരുവനന്തപുരം ആക്കുളം എന്നിവിടങ്ങളിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. മൂന്നിടങ്ങളിലുമായി 3 യുവതികൾ അടക്കം 14 പേർ പിടിയിലായി. കലൂരിലെയും പന്തളത്തെയും ലോഡ്ജുകളിൽ നിന്നും ആക്കുളത്തെ വാടക വീട്ടിൽ നിന്നുമാണ് ലഹരിമരുന്ന് പിടികൂടിയത്. എറണാകുളത്ത് നിന്ന് 0.34 ഗ്രാം എംഡിഎംഎയും 155 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പന്തളത്ത് നിന്ന് 154 ഗ്രാം എംഡിഎംഎയും ആക്കുളത്ത് നിന്ന് 100 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.