ഇന്ത്യൻ യൂത്ത്കോൺഗ്രസിന്റെ അറുപത്തിരണ്ടാം സ്ഥാപകദിനം യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പതാകദിനമായി ആചരിച്ചു.ടൗൺ മണ്ഡലം പ്രസിഡണ്ട് ശ്രീറാം ജയബാലൻ പതാക ഉയർത്തി.ജില്ലാ സെക്രട്ടറി അസറുദീൻ കളക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി.നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് സനൽ കല്ലൂക്കാരൻ, സെക്രട്ടറി ദേവരാജൻ, മണ്ഡലം വൈസ് പ്രസിഡണ്ട് അജയ് മേനോൻ, മണ്ഡലം സെക്രട്ടറിമാരായ ആർ യു മനീഷ്, ഡിക്സൺ സണ്ണി, വിനു ആന്റെണി, വിനു ഡേവിസ്, അക്ഷയ് ആനന്ദൻ, അഷ്കർ കളക്കാട്ട്, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഷാനവാസ്, ഡേവിസ് ഷാജു, സുജിത്ത്, അനന്തകൃഷ്ണൻ, ജിയോ ജസ്റ്റിൻ തുടങ്ങിയവർ നേതൃത്വം നൽകി.