സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടേയും (ആസാദി കാ അമൃത് മഹോത്സവ്) സർവോദയ കേന്ദ്രത്തിൻ്റെ രജതജൂബിലി ആഘോഷങ്ങളുടേയും ഭാഗമായി രണ്ട് ദിവസത്തെ പേപ്പർ ബാഗ് നിർമ്മാണ പരിശീലനം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം മിത്രാനികേതൻ്റെ സാങ്കേതിക സഹായത്തോടെ എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് ഹാളിൽ ആഗസ്റ്റ് 20, 21 ശനി, ഞായർ ദിവസങ്ങളിലാണ് പരിശീലനം.
കുടുംബ്രീ അയൽക്കൂട്ടങ്ങൾക്കും പ്ലാസ്റ്റിക് ക്യാരി ബാഗിൻ്റെ നിരോധനം നടപ്പിലാക്കുമ്പോൾ പകരം നൽകാനാവുന്ന പേപ്പർബാഗിന് വൻ വിപണന സാധ്യതയാണുള്ളത്. സ്വയം സഹായസംഘങ്ങൾക്കും, പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും വനിതാഘടക പദ്ധതിക്കും, ജോയന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താം.
കുറഞ്ഞ ചിലവിൽ ഒരു ലഘുയന്ത്രത്തിൻ്റെ സഹായത്തോടെ ഏത് പേപ്പർ ഉപയോഗിച്ചും നല്ലൊരു കൈപ്പിടിയോടുകൂടിയ പേപ്പർ ബാഗ് നിർമ്മിക്കാം. 15 കിലോ വരെ ഭാരം താങ്ങാവുന്ന ബാഗുകളാണ് നിർമ്മിക്കുക. പേപ്പർ ബാഗ് നിർമ്മാണത്തോടൊപ്പം, സ്ക്രീൻ പ്രിന്റിഗും, അതിനുപയോഗിക്കുന്ന മഷിയുടെ നിർമ്മാണം, കേടുവരാതെ സൂക്ഷിക്കാൻ കഴിയുന്ന പശയുടെ നിർമ്മാണം, വിപണനം തുടങ്ങിയവയിലും പരിശീലനം നൽകും. ഈസി പേപ്പർ ബാഗ് മേക്കറിന് സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പിൻ്റെ 2021-ലെ റിം ഇന്നവേഷൻ അവാർഡ് ലഭിച്ച സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. വളരെ ചെറിയ മുതൽ മുടക്കിൽ വീട്ടിൽ ഒരു സംരംഭമായി തുടങ്ങി പ്രതിമാസം 20,000 രൂപ സമ്പാദിക്കാൻ കഴിയുന്ന പദ്ധതിയാണിത്. പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9074611050 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണമെന്ന് സർവോദയ കേന്ദ്രം കോ-ഓർഡിനേറ്റർ അറിയിച്ചു.