അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷ ഉറപ്പുവരുത്തണമെന്നും ഹരിതകർമ സേനാംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് സി ഐ ടി യു ‘ ജനറൽ വർക്കേഴ്സ് യൂണിയൻ വടക്കാഞ്ചേരി ഏരിയ സമ്മേളനം വടക്കാഞ്ചേരി കേരളവർമ്മാ പൊതു വായനശാലാ ഹാളിൽ നടന്നു. സി ഐ ടി യുജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡൻ്റും, വടക്കാഞ്ചേരി എം എൽ എ യുമായ സേവ്യർ ചിറ്റിലപ്പള്ളി ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡണ്ട് എം എസ്. സിദ്ധൻ അധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട്. സുമിനി കൈലാസ്, സി ഐ ടി യു ഏരിയ പ്രസിഡണ്ട് കെ.എം മൊയ്തു, യൂണിയൻ ഏരിയ സെക്രട്ടറി കെ.ഒ വിൻസെന്റ്, പി.ജി. സനീഷ് , പി.എം.അബ്ദുൽ ഷുക്കൂർ, ടി.കെ. ശിവൻ, ഫ്രാൻസിസ് കൊള്ളന്നൂർ തുടങ്ങിയവർ സംസാരിച്ചു.പ്രസിഡൻ്റായി എം.എസ് സിദ്ധനേയും
വൈസ് പ്രസിഡൻ്റുമാരായി ടി.കെ ശിവനേയും ഫ്രാൻസിസ് കൊള്ളന്നൂരും,
സെക്രട്ടറിയായി കെ ഒ. ‘വിൻസെന്റ് ,ജോയിന്റ് സെക്രട്ടറി മാരായി പി.എം. അബ്ദുൽ ഷുക്കൂർ, പ്രസീത സുകുമാരൻ, ട്രഷററായി പി.ജി സനീഷ് എന്നിവരേ തിരഞ്ഞെടുത്തു. സി ഐ ടി യുജനറൽ വർക്കേഴ്സ് യൂണിയന് കീഴിൽ രൂപീകരിച്ച ഹരിതകർമസേന തൊഴിലാളി യൂണിയൻ്റെ ഏരിയ ഭാരവാഹികളായി പ്രസിഡണ്ട് – കെ .ആർ രൂപേഷ്
സെക്രട്ടറി – സുജാത മുരളി
ട്രഷറർ – ഷീബ കെ.വി
എന്നിവരേയും തിരഞ്ഞെടുത്തു.