സംസ്ഥാനത്ത് ഒരു ഇടവേളയ്ക്കു ശേഷം ഇന്ന് മഴ വീണ്ടും തുടങ്ങി. നാളെയും പല ജില്ലകളിലും മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് തുടങ്ങി അഞ്ച് ജില്ലകളിലാണ് ഇന്ന് കനത്ത മഴ ലഭിച്ചത്.
കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ആഗസ്റ്റ് 24നും കോട്ടയം ഇടുക്കി ജില്ലകളില്‍ 25നും 26ന് ഇടുക്കിയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
മല്‍സ്യത്തൊഴിലാളികള്‍ക്ക് ആഗസ്റ്റ് 24 മുതല്‍ 26വരെ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.