ശ്രീനാരായണ ഗുരു ജയന്തിയായ ഇന്ന് ഗുരുദേവ ‘നെ തൊഴുകൈകളോടെ സ്മരിക്കുകയാണ് കേരളം. സാമൂഹിക പരിവർത്തകനും, നവോത്ഥാന നായകനുമായിരുന്ന ശ്രീ നാരായണ ഗുരുവിൻ്റെ 168-ാം പിറന്നാൾ ആഘോഷമാണിന്ന്. കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവാണ് ശ്രീനാരായണ ഗുരു. ഒരു ജാതി ഒരു മതം, ഒരു ദൈവം മനുഷ്യന് ഇതായിരുന്നു അദ്ദേഹത്തിൻ്റെ ആദർശവും, ജീവിത ലക്ഷ്യവും . എല്ലാത്തരം സാമൂഹ്യ തിന്മകൾക്കും, അന്ധവിശ്വാസങ്ങൾക്കുമെതിരേ പോരാടിയ വ്യക്തി. മനുഷ്യ വംശത്തിൻ്റെ യാത്രാ വഴികളിൽ ഒരു കിടാവിളക്കായി ശ്രീ നാരായണ ഗുരു പ്രകാശം പരത്തി കൊണ്ടേയിരിക്കുന്നു. എല്ലാത്തരം അടിച്ചമർത്തലുകളും, ഇല്ലാതാക്കാനായിരുന്നു ഗുരു പോരാടിയത്.ഗുരുവിൻ്റെ ജന്മഗൃഹമായ ചെമ്പഴന്തി ഗുരുകുലത്തിൽ വിശേഷാൽ പൂജയും, സമൂഹപ്രാർത്ഥനയും, നടക്കും. വടക്കാഞ്ചേരി എസ് എൻ ഡി പി യോഗം തലപ്പിള്ളി താലൂക്ക് യൂണിയൻ ശാഖകളിലും, ഗുരു മന്ദിരങ്ങളിലും, പ്രാർത്ഥനായജ്ഞം, ഘോഷയാത്ര, പൊതുസമ്മേളനം എന്നിവ ഉണ്ടാകും.