Connect with us

Local

പെണ്‍കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കി ആകാശ് ബൈജൂസിന്‍റെ ‘ആൻതെ’ സ്‌കോളര്‍ഷിപ്പ് തുടങ്ങി

Published

on

പരീക്ഷാ പരിശീലന സ്ഥാപനമായ ആകാശ് ബൈജൂസ് പെണ്‍കുട്ടികളെ ശാക്തീകരിക്കുന്നതിനുള്ള പുതിയ പദ്ധതിക്ക് രൂപം നല്‍കി. ‘എല്ലാവര്‍ക്കും വിദ്യാഭ്യാസം’ എന്ന ആശയത്തിന്‍റെ അടിസ്ഥാനത്തില്‍ ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ള 7-12 ക്ലാസില്‍ പഠിക്കുന്ന 2000 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ നീറ്റ്, ജെ.ഇ.ഇ പരിശീലനവും സ്‌കോളര്‍ഷിപ്പുകളും നല്‍കും. പദ്ധതി പൊതുവാണെങ്കിലും പെണ്‍കുട്ടികള്‍ക്കായിരിക്കും മുന്‍ഗണന.  പദ്ധതി അനുസരിച്ച് ആകാശ് ബൈജൂസിന്‍റെ നാഷണല്‍ ടാലന്‍റ് ഹണ്ട് 2022 (ആന്‍തേ 2022)  നവംബര്‍ 5 മുതല്‍ 13 വരെ രാജ്യത്തുടനീളം ഓണ്‍ലൈനിലും ഓഫ്‌ലൈനിലും നടക്കും. മികച്ച 2,000 വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണനയുടെ അടിസ്ഥാനത്തില്‍ ആകാശ് ബൈജൂസിന്‍റെ ഏറ്റവും ശ്രദ്ധേയമായ നീറ്റ്, ഐ.ഐ.ടി-ജെ.ഇ.ഇ കോച്ചിംഗ് പ്രോഗ്രാമുകളിലേക്ക് സൗജന്യ കോച്ചിംഗ് നല്‍കും. ഗുണഭോക്താക്കളായ വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിന് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന  പെണ്‍കുട്ടികള്‍, ഒറ്റ രക്ഷിതാവ് ഉള്ളവര്‍ തുടങ്ങിയ വിദ്യാര്‍ഥികളെ നോമിനേറ്റ് ചെയ്യാന്‍ കഴിയുന്ന തെരഞ്ഞെടുത്ത എന്‍.ജി.ഒകളുമായി ആകാശ് പങ്കാളിയാകും. 285+ കേന്ദ്രങ്ങളുള്ള പാന്‍ ഇന്ത്യ നെറ്റ്‌വര്‍ക്കാണ് ആകാശ് ബൈജൂസിന്‍റേത്. ഇത് രാജ്യത്തെ ഏതൊരു കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിനേക്കാളും ഏറ്റവും ഉയര്‍ന്നതാണ്. ഓരോ കേന്ദ്രവും ശരാശരി 9 ക്ലാസുകള്‍ നടത്തുന്നു.

മുന്‍കാലങ്ങളിലെന്നപോലെ, 13-ാം പതിപ്പായ ആന്‍തേ 2022, മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് 100% വരെ സ്‌കോളര്‍ഷിപ്പുകളും  മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് ക്യാഷ് പ്രൈസുകളും വാഗ്ദാനം ചെയ്യും. കൂടാതെ, 5 വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷിതാവിനൊപ്പം നാസയിലേക്കുള്ള സൗജന്യ യാത്രയും ലഭിക്കും. ആന്‍തേ ആരംഭിച്ചതുമുതല്‍ 33 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ആന്‍തേ ഒരു മണിക്കൂര്‍ പരീക്ഷയാണ്. എല്ലാ പരീക്ഷാ ദിവസങ്ങളിലും ആന്‍തേ ഓണ്‍ലൈനായി രാവിലെ 10:00  മുതല്‍ വൈകിട്ട് 07:00 വരെ നടക്കും. അതേസമയം ഓഫ്‌ലൈന്‍ പരീക്ഷ 2022 നവംബര്‍ 6, 13 തീയതികളില്‍ രാവിലെ 10:30, 11:30, വൈകിട്ട് 04:00, 05:00 ആയി നടക്കും.

രാജ്യത്തുടനീളമുള്ള ആകാശ് ബൈജൂസിന്റെ എല്ലാ 285+ കേന്ദ്രങ്ങളിലും  വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ക്ക് സൗകര്യപ്രദമായ ഒരു മണിക്കൂര്‍ സ്ലോട്ട് തിരഞ്ഞെടുക്കാം. മൊത്തം 90 മാര്‍ക്ക് ഉണ്ട്. ഇതില്‍ 35 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ഉള്‍പ്പെടുന്നു. അത് വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്ന സ്ട്രീമുകളും ഗ്രേഡും അടിസ്ഥാനമാക്കിയുള്ളതാണ്. 8-9 ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക്, ചോദ്യങ്ങള്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ്, മെന്റല്‍ എബിലിറ്റി എന്നിവയില്‍ നിന്നായിരിക്കും. മെഡിക്കല്‍ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മെന്റല്‍ എബിലിറ്റി എന്നിവയും അതേ ക്ലാസിലെ എഞ്ചിനീയറിംഗ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, മെന്റല്‍ എബിലിറ്റി എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, നീറ്റ് ലക്ഷ്യമിടുന്ന തക-തകക ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നിവയില്‍ നിന്നും എഞ്ചിനീയറിംഗ് ആഗ്രഹിക്കുന്നവര്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയില്‍ നിന്നും ചോദ്യങ്ങള്‍ ഉണ്ടാകും.

ആകാശ് ബൈജൂസ് പിആർ & കമ്യൂണിക്കേഷൻ മേധാവി വരുൺ സോണി, റീജ്യനൽ സെയിൽസ് മേധാവി ആശിഷ് കുമാർ ജാ, ഏരിയ ബിസിനസ് മേധാവി അരുൺ വിശ്വനാഥ്, അസി. ഡയറക്ടര്‍ എം.എം ബാബു, ബ്രാഞ്ച് മേധാവി കെ. വിനീഷ് കുമാർ എന്നിവർ തൃശൂരില്‍ നടന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു.

Advertisement

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Demise

വേട്ടയാടപ്പെട്ടപ്പോഴെല്ലാം ഉമ്മന്‍ ചാണ്ടി ചേര്‍ത്തുനിര്‍ത്തി’; ബിനീഷ്കോടിയേരി

Published

on

വേട്ടയാടപ്പെട്ടപ്പോഴെല്ലാം ഉമ്മൻ ചാണ്ടി ചേർത്തുനിർത്തിയെന്ന് കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. ഏറെ വേട്ടയാടപ്പെട്ട കുടുംബങ്ങളാണ് ഉമ്മൻ ചാണ്ടിയുടേതും കോടിയേരിയുടേതുമെന്ന് ബിനീഷ് കോടിയേരി 24നോട് പറഞ്ഞു മ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിൽ കോട്ടയം പുതുപ്പള്ളിയിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ബിനീഷ്. ജയിലിൽ കിടന്നപ്പോൾ തന്നെ വിളിച്ചാശ്വസിപ്പിച്ച ഒരേയൊരു നേതാവായിരുന്നു ഉമ്മൻ ചാണ്ടി.

Continue Reading

India

കരുണം കൂട്ടായ്മ ജനഹൃദയങ്ങളില്‍ ഉമ്മന്‍ ചാണ്ടി എന്ന വിഷയത്തില്‍ പ്രസംഗ മത്സരം സംഘടിപ്പിച്ചു

Published

on

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ദിനത്തോടനുബന്ധിച്ച് കരുണം കൂട്ടായ്മ ജനഹൃദങ്ങളിൽ ഉമ്മൻചാണ്ടി എന്ന വിഷയത്തിന് ആസ്പദമാക്കി ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിച്ചു.

Continue Reading

Kerala

മുണ്ടത്തിക്കോട് കല്ലടി ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ സൗജന്യ ഔഷധ കഞ്ഞി വിതരണം ആരംഭിച്ചു

Published

on

രാമായണമാസത്തോടനുബന്ധിച്ചു മുണ്ടത്തിക്കോട് കല്ലടി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഒരാഴ്ച ക്കാലം നടത്തുന്ന സൗജന്യ ഔഷധ കഞ്ഞി വിതരണം ആരംഭിച്ചു. ട്രസ്റ്റ് ചെയർമാൻ മാരാത്ത് ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ സുധീഷ്ബാബു അധ്യക്ഷത വഹിച്ചു. പാതിരിക്കോട്ടുകാവ് ക്ഷേത്രസമിതി സെക്രട്ടറി രാജൂ മാരാത്ത് മുഖ്യ അഥിതി ആയി രുന്നു. നൂറ് കണക്കിന് ഭക്ത ജനങ്ങൾ പങ്കാളികളായി. ഇ എം രാമപ്രസാദ് സ്വാഗതവും ജി രഘുനാഥ് നന്ദിയും പറഞ്ഞു. കെ മണികണ്ഠൻ, കെ എം സജീഷ്, പി ബി ബിനീഷ്, വി എസ് സ്മിഷാദ്. സുരേഷ്, സജിത്ത് പുത്തൻവീട്ടിൽ എന്നിവർ നേതൃത്വം നൽകി.

Continue Reading

Exclusive

യോഗി മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ സാധ്യത

Published

on

യുപി ബിജെപിയിലെ സംസ്‌ഥാന ഘടകത്തിൽ ചേരിതിരിവുകൾ ഉണ്ടെന്ന വാർത്തകൾക്കിടെ യോഗി മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ സാധ്യതയുണ്ടെന്നു ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മന്ത്രിസഭയ്ക്ക് പുറമെ ബിജെപി സംസ്‌ഥാന ഘടകത്തിലും വലിയ അഴിച്ചുപണികൾ നടന്നേക്കുമെന്നാണു സൂചന മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയും തമ്മിലുള്ള അസ്വാരസ്യങ്ങൾക്കിടെയാണു പാർട്ടി തലത്തിലും കാബിനറ്റിലും മാറ്റങ്ങൾക്ക് ബിജെപി ഒരുങ്ങുന്നത്

Continue Reading

Entertainment

സ്പന്ദനം വടക്കാഞ്ചേരിയുടെ 10ാമത് രാജ്യാന്തര ചലച്ചിത്ര മേള ജൂലായ് 5 മുതൽ ജൂലായ് 10 വരെ

Published

on

സ്പന്ദനം വടക്കാഞ്ചേരിയുടെ 10ാമത് രാജ്യാന്തര ചലച്ചിത്ര മേള ജൂലായ് 5 മുതൽ ജൂലായ് 10 വരെ ന്യൂരാഗം തിയ്യറ്ററിൽ നടത്തുവാൻ തീരുമാനിച്ചതിൻ്റെ പ്രാരംഭ ചർച്ചകൾക്ക് വടക്കാഞ്ചേരി ഫെഡറൽ ബാങ്കിനു സമീപത്തുള്ള മാക്സ് മീഡിയയിൽ തുടക്കം കുറിച്ചു. യോഗത്തിൽ സ്പന്ദനം പ്രസിഡണ്ട് സി.ഒ ദേവസ്സി അദ്ധ്യക്ഷനായി ചർച്ചകൾക്ക് തുടക്കമിട്ടു. രാജ്യാന്തര ഫിലിം സെലക്ഷൻ കമ്മിറ്റി കോർഡിനേറ്റർമാരായ ജയൻ മേലേതിൽ, PSA ബക്കർ, പി.എസ്.മണികണ്ഠൻ തിരഞ്ഞെടുക്കുന്ന സിനിമകളെ കുറിച്ച് വിലയിരുത്തി. ഷോർട്ട് ഫിലിം പ്രദർശനത്തെ സംബ്ബന്ധിച്ച ചർച്ചകളും നടന്നു. ഷോർട്ട് ഫിലിം 15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ ദൈർഘ്യമുള്ളവ കൂടി ഇപ്രാവശ്യത്തെ മത്സര പ്രദർശനത്തിൽ ഉൾപ്പെടുത്തും. ഷോർട്ട് ഫിലിം റെജിസ്ട്രേഷൻ ഫീ 500 രൂപയിൽ നിന്ന് 1000 രൂപയായി ഉയർത്തി. സെലക്ഷൻ കമ്മിറ്റി കണ്ട് വിലയിരുത്തി മാത്രമായിരിക്കും പ്രദർശിപ്പിക്കുക.

ആദ്യ ദിവസം സൂപ്പർ സ്റ്റാർ കേറ്റഗിരിയിലുള്ള തമിഴ് സിനിമയുടെ മേള നടക്കും. ഇപ്രാവശ്യം 6 ദിവസങ്ങളിലായിട്ടാണ് രാജ്യാന്തര ചലച്ചിത്ര മേള നടത്തുക. കുട്ടികൾക്കുള്ള സിനിമകളും സ്ത്രീ ശാക്തീകരണ സിനിമകളും ഉൾപ്പെടുത്തുന്നതായിരിക്കും. ചർച്ചയിൽ സെക്രട്ടറി സുഭാഷ്പുഴക്കൽ , വൈ: പ്രസിഡണ്ട്മാരായ പി എസ് എ ബക്കർ, എം.കെ. ഉസ്മാൻ എന്നിവരും എക്സിക്യുട്ടീവ് അംഗങ്ങളായ കൂടാതെ ടി.വർഗ്ഗീസ്, കെ. ആർ. ബാലകൃഷ്ണൻ, വി.അശോകൻ. ഷോർട്ട് ഫിലിം കോർഡിനേറ്ററായ കെ.സി. പോൾസൺ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
സെക്രട്ടറി
സുഭാഷ്പുഴക്കൽ

Continue Reading

Kerala

രമ്യാ ഹരിദാസിനെതിരെ ചേലക്കരയിൽ പോസ്റ്റർ.

Published

on

ചേലക്കരയിൽ സ്ഥാനാർത്ഥിയാക്കുന്നതിൽ എതിർപ്പ്..ഞങ്ങൾക്ക് ഞങ്ങളെ അറിയുന്ന സ്ഥാനാർത്ഥി മതിയെന്ന് പോസ്റ്റർ. സേവ് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്റർ പതിച്ചത് . ലോകസഭാ തെരഞ്ഞെടുപ്പിൽ രമ്യ ഹരിദാസിന്റെ തോൽ‌വിയിൽ കോൺഗ്രസ് പാർട്ടിക്കകത്ത്‌ അതൃപ്തി ഉണ്ടായിരുന്നു . ഇതിന്റെ പിന്നാലെ ആണ് ഇന്നലെ രാത്രി രമ്യ ഹരിദാസിനെതിരെ സേവ് കോൺഗ്രസിന്റെ പേരിൽ പോസ്റ്റർ പതിച്ചത്

Continue Reading
Advertisement
Advertisement

Trending