Connect with us

Local

മലയാളത്തിൻ്റെ മഹാനടൻ തിലകൻ്റെ ഓർമകൾക്ക് പത്ത് വയസ്

Published

on

മലയാളികളുടെ പ്രിയപ്പെട്ട നടൻ തിലകന്റെ ഓർമകൾക്ക് പത്ത് വയസ്. അസാധാരണമായ പ്രതിഭാവിലാസവും അഭിനയത്തിലെ വൈവിധ്യവും കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ നടനാണ് തിലകൻ. ശബ്ദത്തിലെ ഗാംഭീര്യവും ശരീരഭാഷയും…കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം നടത്തുംപോലെ. അടിമുടി അഭിനയത്തിലലിഞ്ഞുനിന്നു തിലകൻ. അഭിനയത്തിലെ പൂർണതയായിരുന്നു തിലകൻ. അക്ഷരാർത്ഥത്തിൽ ലോകനിലവാരത്തിലുള്ള നടൻ. വിശേഷണങ്ങൾക്ക് അപ്പുറത്തായിരുന്നു ആ അഭിനയവൈവിധ്യം.ഏത് വേഷവും തിലകന് അനായാസം വഴങ്ങി. വില്ലൻ വേഷവും ഹാസ്യവേഷവും ഒരേസമയം തിലകൻ തകർത്താടി. മോഹൻലാലിനൊപ്പം തിലകൻ അഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷകർ ശ്വാസമടക്കിപ്പിടിച്ചിരുന്നാണ് കണ്ടത്. നാടകത്തിൽ തുടങ്ങി സിനിമയിൽ എത്തിയ തിലകൻറെ നടനവൈഭവത്തിന് മലയാളികൾ പലതവണ സാക്ഷികളായി.നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത, കർക്കശക്കാരനായ തിലകൻ പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞു നിന്നു. അഭിനയ ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ അൻവർ റഷീദിന്റെ ഉസ്താദ് ഹോട്ടലിലും രഞ്ജിത്തിന്റെ ഇന്ത്യൻ റുപ്പിയിലും അഭിനയത്തിന്റെ തിലകൻ ശൈലി മലയാളികൾ കണ്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Demise

വേട്ടയാടപ്പെട്ടപ്പോഴെല്ലാം ഉമ്മന്‍ ചാണ്ടി ചേര്‍ത്തുനിര്‍ത്തി’; ബിനീഷ്കോടിയേരി

Published

on

വേട്ടയാടപ്പെട്ടപ്പോഴെല്ലാം ഉമ്മൻ ചാണ്ടി ചേർത്തുനിർത്തിയെന്ന് കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. ഏറെ വേട്ടയാടപ്പെട്ട കുടുംബങ്ങളാണ് ഉമ്മൻ ചാണ്ടിയുടേതും കോടിയേരിയുടേതുമെന്ന് ബിനീഷ് കോടിയേരി 24നോട് പറഞ്ഞു മ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിൽ കോട്ടയം പുതുപ്പള്ളിയിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ബിനീഷ്. ജയിലിൽ കിടന്നപ്പോൾ തന്നെ വിളിച്ചാശ്വസിപ്പിച്ച ഒരേയൊരു നേതാവായിരുന്നു ഉമ്മൻ ചാണ്ടി.

Continue Reading

India

കരുണം കൂട്ടായ്മ ജനഹൃദയങ്ങളില്‍ ഉമ്മന്‍ ചാണ്ടി എന്ന വിഷയത്തില്‍ പ്രസംഗ മത്സരം സംഘടിപ്പിച്ചു

Published

on

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ദിനത്തോടനുബന്ധിച്ച് കരുണം കൂട്ടായ്മ ജനഹൃദങ്ങളിൽ ഉമ്മൻചാണ്ടി എന്ന വിഷയത്തിന് ആസ്പദമാക്കി ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിച്ചു.

Continue Reading

Kerala

മുണ്ടത്തിക്കോട് കല്ലടി ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ സൗജന്യ ഔഷധ കഞ്ഞി വിതരണം ആരംഭിച്ചു

Published

on

രാമായണമാസത്തോടനുബന്ധിച്ചു മുണ്ടത്തിക്കോട് കല്ലടി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഒരാഴ്ച ക്കാലം നടത്തുന്ന സൗജന്യ ഔഷധ കഞ്ഞി വിതരണം ആരംഭിച്ചു. ട്രസ്റ്റ് ചെയർമാൻ മാരാത്ത് ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ സുധീഷ്ബാബു അധ്യക്ഷത വഹിച്ചു. പാതിരിക്കോട്ടുകാവ് ക്ഷേത്രസമിതി സെക്രട്ടറി രാജൂ മാരാത്ത് മുഖ്യ അഥിതി ആയി രുന്നു. നൂറ് കണക്കിന് ഭക്ത ജനങ്ങൾ പങ്കാളികളായി. ഇ എം രാമപ്രസാദ് സ്വാഗതവും ജി രഘുനാഥ് നന്ദിയും പറഞ്ഞു. കെ മണികണ്ഠൻ, കെ എം സജീഷ്, പി ബി ബിനീഷ്, വി എസ് സ്മിഷാദ്. സുരേഷ്, സജിത്ത് പുത്തൻവീട്ടിൽ എന്നിവർ നേതൃത്വം നൽകി.

Continue Reading

Exclusive

യോഗി മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ സാധ്യത

Published

on

യുപി ബിജെപിയിലെ സംസ്‌ഥാന ഘടകത്തിൽ ചേരിതിരിവുകൾ ഉണ്ടെന്ന വാർത്തകൾക്കിടെ യോഗി മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ സാധ്യതയുണ്ടെന്നു ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മന്ത്രിസഭയ്ക്ക് പുറമെ ബിജെപി സംസ്‌ഥാന ഘടകത്തിലും വലിയ അഴിച്ചുപണികൾ നടന്നേക്കുമെന്നാണു സൂചന മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയും തമ്മിലുള്ള അസ്വാരസ്യങ്ങൾക്കിടെയാണു പാർട്ടി തലത്തിലും കാബിനറ്റിലും മാറ്റങ്ങൾക്ക് ബിജെപി ഒരുങ്ങുന്നത്

Continue Reading

Entertainment

സ്പന്ദനം വടക്കാഞ്ചേരിയുടെ 10ാമത് രാജ്യാന്തര ചലച്ചിത്ര മേള ജൂലായ് 5 മുതൽ ജൂലായ് 10 വരെ

Published

on

സ്പന്ദനം വടക്കാഞ്ചേരിയുടെ 10ാമത് രാജ്യാന്തര ചലച്ചിത്ര മേള ജൂലായ് 5 മുതൽ ജൂലായ് 10 വരെ ന്യൂരാഗം തിയ്യറ്ററിൽ നടത്തുവാൻ തീരുമാനിച്ചതിൻ്റെ പ്രാരംഭ ചർച്ചകൾക്ക് വടക്കാഞ്ചേരി ഫെഡറൽ ബാങ്കിനു സമീപത്തുള്ള മാക്സ് മീഡിയയിൽ തുടക്കം കുറിച്ചു. യോഗത്തിൽ സ്പന്ദനം പ്രസിഡണ്ട് സി.ഒ ദേവസ്സി അദ്ധ്യക്ഷനായി ചർച്ചകൾക്ക് തുടക്കമിട്ടു. രാജ്യാന്തര ഫിലിം സെലക്ഷൻ കമ്മിറ്റി കോർഡിനേറ്റർമാരായ ജയൻ മേലേതിൽ, PSA ബക്കർ, പി.എസ്.മണികണ്ഠൻ തിരഞ്ഞെടുക്കുന്ന സിനിമകളെ കുറിച്ച് വിലയിരുത്തി. ഷോർട്ട് ഫിലിം പ്രദർശനത്തെ സംബ്ബന്ധിച്ച ചർച്ചകളും നടന്നു. ഷോർട്ട് ഫിലിം 15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ ദൈർഘ്യമുള്ളവ കൂടി ഇപ്രാവശ്യത്തെ മത്സര പ്രദർശനത്തിൽ ഉൾപ്പെടുത്തും. ഷോർട്ട് ഫിലിം റെജിസ്ട്രേഷൻ ഫീ 500 രൂപയിൽ നിന്ന് 1000 രൂപയായി ഉയർത്തി. സെലക്ഷൻ കമ്മിറ്റി കണ്ട് വിലയിരുത്തി മാത്രമായിരിക്കും പ്രദർശിപ്പിക്കുക.

ആദ്യ ദിവസം സൂപ്പർ സ്റ്റാർ കേറ്റഗിരിയിലുള്ള തമിഴ് സിനിമയുടെ മേള നടക്കും. ഇപ്രാവശ്യം 6 ദിവസങ്ങളിലായിട്ടാണ് രാജ്യാന്തര ചലച്ചിത്ര മേള നടത്തുക. കുട്ടികൾക്കുള്ള സിനിമകളും സ്ത്രീ ശാക്തീകരണ സിനിമകളും ഉൾപ്പെടുത്തുന്നതായിരിക്കും. ചർച്ചയിൽ സെക്രട്ടറി സുഭാഷ്പുഴക്കൽ , വൈ: പ്രസിഡണ്ട്മാരായ പി എസ് എ ബക്കർ, എം.കെ. ഉസ്മാൻ എന്നിവരും എക്സിക്യുട്ടീവ് അംഗങ്ങളായ കൂടാതെ ടി.വർഗ്ഗീസ്, കെ. ആർ. ബാലകൃഷ്ണൻ, വി.അശോകൻ. ഷോർട്ട് ഫിലിം കോർഡിനേറ്ററായ കെ.സി. പോൾസൺ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
സെക്രട്ടറി
സുഭാഷ്പുഴക്കൽ

Continue Reading

Kerala

രമ്യാ ഹരിദാസിനെതിരെ ചേലക്കരയിൽ പോസ്റ്റർ.

Published

on

ചേലക്കരയിൽ സ്ഥാനാർത്ഥിയാക്കുന്നതിൽ എതിർപ്പ്..ഞങ്ങൾക്ക് ഞങ്ങളെ അറിയുന്ന സ്ഥാനാർത്ഥി മതിയെന്ന് പോസ്റ്റർ. സേവ് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്റർ പതിച്ചത് . ലോകസഭാ തെരഞ്ഞെടുപ്പിൽ രമ്യ ഹരിദാസിന്റെ തോൽ‌വിയിൽ കോൺഗ്രസ് പാർട്ടിക്കകത്ത്‌ അതൃപ്തി ഉണ്ടായിരുന്നു . ഇതിന്റെ പിന്നാലെ ആണ് ഇന്നലെ രാത്രി രമ്യ ഹരിദാസിനെതിരെ സേവ് കോൺഗ്രസിന്റെ പേരിൽ പോസ്റ്റർ പതിച്ചത്

Continue Reading
Advertisement
Advertisement

Trending