ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ എഴുപത്തിനാലാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി അബുദാബി കേരള സോഷ്യൽ സെന്റർ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. വിപുലമായ പരിപാടികളോടെയാണ് പ്രവാസ മലയാളികളുടെ കലാ- സാഹിത്യ- സാംസ്‌കാരിക- സാമൂഹ്യ മണ്ഡലങ്ങളിൽ നിറഞ്ഞു നിൽക്കുന്ന കേരള സോഷ്യൽ സെന്റർ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചത്.സെന്ററിൽ നടന്ന ചടങ്ങിൽ ആക്ടിങ് പ്രസിഡന്റ് റോയ് ഐ വർഗ്ഗീസ് ദേശീയ പതാക ഉയർത്തി. സെന്റർ ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ, ട്രഷറർ നികേഷ് വലിയ വളപ്പിൽ, കെ എസ് സി മാനേജ്‍മെന്റ് കമ്മിറ്റി അംഗങ്ങൾ, ശക്തി തിയറ്റേഴ്‌സ് അബുദാബി പ്രസിഡന്റ് മനോജ് ടി കെ , സെക്രട്ടറി സഫറുള്ള പാലപ്പെട്ടി , എന്നിവർക്കൊപ്പം സെന്റർ അംഗംങ്ങളും പങ്കെടുത്തു. തുടർന്ന് കെ എസ് സി ഒരുക്കിയ ലഘുഭക്ഷണ വിതരണവും ഉണ്ടായിരുന്നു.