സിനിമാ സംവിധാനം നിര്‍ത്തുകയാണ് എന്ന് പ്രഖ്യാപിച്ച് അല്‍ഫോണ്‍സ് പുത്രന്. ഓട്ടസം സ്പെക്ട്രം ഡിസോഡര്‍ എന്ന അവസ്ഥയിലൂടെ കടന്നു പോകുകയാണ് താന്‍ എന്നും, ഈ അവസ്ഥയില്‍ സിനിമ നിര്‍ത്തുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ല എന്നുമാണ് അല്‍ഫോണ്‍സ് പുത്രന് പറയുന്നത്
നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ തന്നെ മലയാളത്തിലെ മികച്ച സംവിധായകന് എന്ന് പേരെടുത്തതാണ് അല്‍ഫോണ്‍സ് പുത്രന് എന്ന സംവിധായകന്. ഹ്രസ്വ ചിത്രം ചെയ്തുകൊണ്ടാണ് അല്‍ഫോണ്‍സ് പുത്രന്റെ തുടക്കം. മ്യൂസിക് ആല്‍ബങ്ങളിലൂടെ ശ്രദ്ധ നേടി. ഏറ്റവും ആദ്യം സംവിധാനം ചെയ്ത നേരം എന്ന സിനിമ ഒരു ജെനറേഷന് ഹിറ്റായിരുന്നു. തുടര്‍ന്ന് പുറത്തിറങ്ങിയ പ്രേമം എന്ന സിനിമ കേരളത്തിലും പുറത്തും തരംഗമായി. എന്നാല്‍ താന്‍ സംവിധാനം നിര്‍ത്താന്‍ പോകുന്നു എന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ സംവിധായകന്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് പോസ്റ്റ് പങ്കുവച്ചത്. പോസ്റ്റില്‍ പറയുന്ന കാര്യം ആരാധകരില്‍ ഞെട്ടലുണ്ടാക്കുന്നതാണ്. ‘ഞാന്‍ സിനിമാ തിയേറ്റര്‍ ജീവിതം അവസാനിപ്പിയ്ക്കുന്നു. എനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോഡര്‍ എന്ന രോഗാവസ്ഥയുണ്ട് എന്ന് ഇന്നലെയാണ് തിരിച്ചറിഞ്ഞത്. മറ്റാര്‍ക്കും ഭാരമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ” അല്‍ഫോണ്‍സ് പുത്രന് എഴുതി.
പാട്ടുകളും വീഡിയോകളും ഷോര്‍ട്ട് ഫിലിമും പരമാവധി ഓടിടി യും താന്‍ ചെയ്യും എന്ന് അല്‍ഫോണ്‍സ് പുത്രന് ഉറപ്പ് നല്‍കുന്നുണ്ട്. ‘സിനിമ അവസാനിപ്പിക്കാന്‍ എനിക്ക് ആഗ്രഹമില്ല, പക്ഷേ അതല്ലാതെ എനിക്ക് മറ്റു മാര്‍ഗ്ഗങ്ങളില്ല. പറഞ്ഞ വാക്ക് പാലിക്കുമെന്ന് എനിക്ക് ഉറപ്പ് നല്കാന് കഴിയില്ല. ആരോഗ്യം മോശമാവുമ്പോള്‍, അല്ലെങ്കില്‍ പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കുമ്പോള്‍ ഒരു ഇന്റര്‍വെല്‍ പഞ്ച് പോലെ ഒരു ട്വിസ്റ്റ് നല്ലതാണ്’ അല്‍ഫോണ്‍സ് പുത്രന് എഴുതി.
Advertisement
ആരോഗ്യത്തോടെ ഇരിക്കാന്‍ കഴിയാത്തതിന് ഞാന്‍ എല്ലാവരോടും ക്ഷമ ചോദിയ്ക്കുന്നു. എന്താണ് ഈ രോഗത്തിന്റെ കാരണം എന്നെനിക്കറിയില്ല. കുട്ടിക്കാലം മുതലേ എനിക്ക് ഈ പ്രശ്നം ഉണ്ടായിരുന്നു. ഓട്ടിസത്തെ കുറിച്ച് മനസ്സിലാക്കിയതിന് ശേഷം ഞാന്‍ ചിന്തിക്കുന്നതാണിത്. അതുകൊണ്ടാണ് സിനിമകള്‍ വൈകുന്നത് എന്ന് ഞാന്‍ കരുതുന്നു. എന്നിരുന്നാലും നിങ്ങളെ എല്ലാം രസിപ്പിയ്ക്കുന്നത് ഞാന്‍ നിര്‍ത്തില്ല- എന്നു പറഞ്ഞുകൊണ്ടാണ് അല്‍ഫോണ്‍ പോസ്റ്റ് പങ്കുവച്ചത്.
നിമിഷ നേരങ്ങള്‍ക്കകം പോസ്റ്റ് വൈറലായി. ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്റിങ് ആണ് ഈ വിഷയം. പെട്ടന്ന് ആല്‍ഫോണ്‍സ് പുത്രന് ഈ തീരുമാനം എടുക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചാണ് ആളുകള്‍ ചിന്തിയ്ക്കുന്നത്. എന്താണ് ഓട്ടിസം സ്പെക്ട്രം ഡിസോഡര്‍ എന്ന് തിരയുന്നവരുമുണ്ട്. ‘തലച്ചോറിലെ വ്യത്യാസങ്ങള്‍ മൂലമുണ്ടാവുന്ന വൈകല്യമാണ് എഎസ്ഡി അഥവാ ഓട്ടിസം സ്പെക്ട്രം ഡിസോഡര്‍. ആളുകള്‍ക്ക് സാമൂഹിക ആശയവിനിമയത്തിനും ഇടപെടലുകള്‍ക്കും താത്പര്യക്കുറവ് ഉണ്ടാവുന്നതാണ് ഈ രോഗാവസ്ഥയത്രെ.
പ്രേമത്തിന്റെ ഗംഭീര വിജയത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന് ഗോള്‍ഡ് എന്ന സിനിമയാണ് ചെയ്തത്. പൃഥ്വിരാജിനെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് പുത്രന് ഒരുക്കിയ സിനിമ പക്ഷെ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളോട് സംവിധായകന് പ്രതികരിച്ച രീതിയൊക്കെ വാര്‍ത്തയായിരുന്നു. പിന്നീട് ഫഹദ് ഫാസിലിനെ നായകനാക്കി പാട്ട് എന്ന പുതിയ സിനിമയുടെ പ്രഖ്യാപനവും നടത്തിയിരുന്നു
വിവാദമായ വടക്കാഞ്ചേരിയിലെ വിദേശ മദ്യഷോപ്പ് മാറ്റണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ സമിതി 29 ന് നാളെ വടക്കാഞ്ചേരി നഗരസഭക്ക് മുന്നിൽപ്രതിക്ഷേധ ധർണ്ണ നടത്തും
വിവാദമായ വടക്കാഞ്ചേരിയിലെ വിദേശ മദ്യഷോപ്പ് മാറ്റണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ സമിതി 29 ന് നാളെ വടക്കാഞ്ചേരി നഗരസഭക്ക് മുന്നിൽപ്രതിക്ഷേധ ധർണ്ണ നടത്തും
കനത്ത മഴയിൽ ഭാരത പുഴ നിറഞ്ഞ് കവിഞ്ഞു.പ്രസിദ്ധമായ പങ്ങാ വ് ശിവക്ഷേത്ര പരിസരത്തും ,പൂമുള്ളി ആയുർവേദ കോളേജിന്റെ പിൻവശത്തും വെള്ളം കയറി. ഭാരത പുഴയുടെ തീരത്തുള്ള സ്മശാനം പൂർണ്ണമായും വെള്ളത്തിൽ മുങ്ങി .തകർന്നു വീണ പഴയ കൊച്ചിൻ പാലത്തിന് മുളിലൂടെ വെള്ളം കുത്തിയൊലിച്ച് ഒഴുകയാണ്. ഭാരത പുഴയുടെ തീരത്തുള്ള പല വീടുകളിലും വെള്ളം കയറി. ഭാരത പുഴയുടെ തീരത്തുള്ള വർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നല്‍കിയിട്ടുണ്ട്.മഴ കനക്കുന്ന പക്ഷം ഭാരത പുഴയുടെ തീരത്തുള്ള ഹോട്ടലുകളിലും വെള്ളം കയറാൻ സാദ്ധ്യതയുണ്ട്.പറ ന്നൊഴുകുന്ന നിളയുടെ സൗന്ദര്യം കണ്ടാസ്വതിക്കാൻ നിരവധി പേരാണ് കൊച്ചിൻ പാല ത്തിന് മുളിൽ എത്തുന്നതു്.
:ലോയേഴ്സ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.വടക്കാഞ്ചേരി ബാർ അസോസിയേഷനു മുൻപിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് അഡ്വ.എൽദോ പൂക്കുന്നേൽ അധ്യക്ഷനായി.അനുസ്മരണ സമ്മേളനം ലോയേഴ്സ് കോൺഗ്രസ് ജില്ലാ കൗൺസിൽ അംഗം അഡ്വ.പി.ഐ. ലോനപ്പൻ ഉദ്ഘാടനം ചെയ്തു
വേട്ടയാടപ്പെട്ടപ്പോഴെല്ലാം ഉമ്മൻ ചാണ്ടി ചേർത്തുനിർത്തിയെന്ന് കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. ഏറെ വേട്ടയാടപ്പെട്ട കുടുംബങ്ങളാണ് ഉമ്മൻ ചാണ്ടിയുടേതും കോടിയേരിയുടേതുമെന്ന് ബിനീഷ് കോടിയേരി 24നോട് പറഞ്ഞു മ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിൽ കോട്ടയം പുതുപ്പള്ളിയിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ബിനീഷ്. ജയിലിൽ കിടന്നപ്പോൾ തന്നെ വിളിച്ചാശ്വസിപ്പിച്ച ഒരേയൊരു നേതാവായിരുന്നു ഉമ്മൻ ചാണ്ടി.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ദിനത്തോടനുബന്ധിച്ച് കരുണം കൂട്ടായ്മ ജനഹൃദങ്ങളിൽ ഉമ്മൻചാണ്ടി എന്ന വിഷയത്തിന് ആസ്പദമാക്കി ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിച്ചു.
രാമായണമാസത്തോടനുബന്ധിച്ചു മുണ്ടത്തിക്കോട് കല്ലടി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഒരാഴ്ച ക്കാലം നടത്തുന്ന സൗജന്യ ഔഷധ കഞ്ഞി വിതരണം ആരംഭിച്ചു. ട്രസ്റ്റ് ചെയർമാൻ മാരാത്ത് ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ സുധീഷ്ബാബു അധ്യക്ഷത വഹിച്ചു. പാതിരിക്കോട്ടുകാവ് ക്ഷേത്രസമിതി സെക്രട്ടറി രാജൂ മാരാത്ത് മുഖ്യ അഥിതി ആയി രുന്നു. നൂറ് കണക്കിന് ഭക്ത ജനങ്ങൾ പങ്കാളികളായി. ഇ എം രാമപ്രസാദ് സ്വാഗതവും ജി രഘുനാഥ് നന്ദിയും പറഞ്ഞു. കെ മണികണ്ഠൻ, കെ എം സജീഷ്, പി ബി ബിനീഷ്, വി എസ് സ്മിഷാദ്. സുരേഷ്, സജിത്ത് പുത്തൻവീട്ടിൽ എന്നിവർ നേതൃത്വം നൽകി.