മലപ്പുറം: കോട്ടയ്ക്കലിലും സമീപപ്രദേശങ്ങളിലും പരിഭ്രാന്തിയുണ്ടാക്കി അസാധാരണമുഴക്കം. പാലത്തറ, എടരിക്കോട്, അമ്പലവട്ടം, ആമപ്പാറ, നായാടിപ്പാറ, ആട്ടീരി, പറപ്പൂർ എന്നീ സ്ഥലങ്ങളിലാണ് മുഴക്കം അനുഭവപ്പെട്ടത്. ഇരുപത് മിനിറ്റിന് ശേഷവും ഇതാവർത്തിച്ചിരുന്നു. ഇന്നലെ രാത്രി 10.15 ഓടെയാണ് സംഭവം. ശബ്ദം ഭൂചലനമാണെന്നും സംശയമുയർന്നു.
ഇരമ്പലും ശബ്ദവും കേട്ടിരുന്നു. മുഴക്കങ്ങൾക്കുശേഷം കുറച്ച് സമയം വിറയൽ അനുഭവപ്പെട്ടിരുന്നതായും നാട്ടുകാർ പറയുന്നു. എന്നാൽ പ്രദേശത്ത് ദേശീയപാതാ നിർമാണവുമായി ബന്ധപ്പെട്ട ജോലികൾ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ശബ്ദം അതുമായി ബന്ധപ്പെട്ടതാണോ എന്ന സംശയവും ഉയരുന്നുണ്ട്. എന്നാൽ, ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല.