വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദേവിയുടെ ജന്മനക്ഷത്രമായതിനാൽ ദേവീക്ഷേത്രങ്ങളിൽതൃക്കാർത്തിക മഹോത്സവമായി ആഘോ ഷിക്കുന്നു. ദേവീപ്രീതിക്ക് ഏറ്റവും ഉത്തമവും നവരാത്രി പോലെ പ്രാധാന്യമർഹിക്കുന്ന ഒ ന്നുമാണ് തൃക്കാർത്തിക. ദേവീക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും ലക്ഷദീപം തെളിയിക്കലും നടക്കും.
ഭാരതത്തിന്റെ ചരിത്രത്തിൽ കറുത്ത ദിനമായി കണക്കാക്കുന്ന 26/11 മുംബൈ ഭീകരാക്രമണത്തിന്റെ 15-ാം വാർഷിക ദിനത്തിൽ വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഗവർണർ രമേഷ് ബെയ്സും. ……
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ നിർണായക ദിവസങ്ങളിൽ ഒന്നാണ് നവംബർ 26. ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ട ദിവസമാണിത്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം 1950 ജുവരി 26നാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത്.
പ്രശസ്ത വയലിനിസ്റ്റും വയലിൻ അധ്യാപകനുമായ ബി.ശശികുമാർ (74)അന്തരിച്ചു. ശനിയാഴ്ച രാത്രി 7.30 ഓടേ ജഗതിയിലെ ‘വർണ’ത്തിലായിരുന്നു അന്ത്യം. അന്തരിച്ച വയലിനിസ്റ്റ്ബാലഭാസ്കർ അനന്തരവനാണ്.
വിശാഖപട്ടണത്ത്മൽസ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ച് വൻ അപകടം. മൽസ്യബന്ധന തുറമുഖത്ത് തീരത്തുകിടന്ന അൻപതിലധികം ബോട്ടുകളിലേക്കാണ് തീ പടർന്നത്. അൻപതിലധികം ബോട്ടുകൾ അഗ്നിക്ക് ഇരയായെന്നാണ് പ്രാഥമിക വിവരം. കാരണം വ്യക്തമല്ല.
ഇന്ന് ഇന്ദിരാഗാന്ധി ജന്മവാർഷികം….
എങ്കക്കാട് വൃന്ദാവനം വീട്ടിൽ റിട്ടയേർഡ് അധ്യാപിക ശാരദ ടീച്ചറുടെ മകൾ പത്മിനി (67) അന്തരിച്ചു. സംസ്ക്കാരം പിന്നീട് …
പത്മശ്രീ പി കെ നാരായണൻ നമ്പ്യാർ അന്തരിച്ചു. കൂത്ത്, കൂടിയാട്ടം തുടങ്ങിയവയുടെ കുലപതി ആയിരുന്നു. 96 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നു ചികിത്സയിലിരിക്കെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം…….
സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രവീൺ റാണ ഉൾപ്പെടെയുള്ള പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ കളക്ടറുടെ ഉത്തരവ്. ബഡ്സ് നിയമപ്രകാരമാണ് നടപടി. ജില്ലാ കലക്ടർ വി.ആർ കൃഷ്ണ തേജയാണ് ഉത്തരവിട്ടത്.
മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എൻ.ശങ്കരയ്യ (102) അന്തരിച്ചു. ചെന്നൈലായിരുന്നു അന്ത്യം. വിടവാങ്ങിയത് സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാൾ._