ആക്രമണത്തെ തുടർന്ന് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് പരിക്കേറ്റു. സംഭവത്തിൽ തോട്ടം തൊഴിലാളിയായ ജാനകിക്കാണ് പരുക്കേറ്റത്. രാവിലെ മലക്കപ്പാറയിലെ തേയിലത്തോട്ടത്തിലാണ് സംഭവം നടന്നത്. തുടർന്ന് പരുക്കേറ്റ ജാനകിയെ വാൽപ്പാറയിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ഇവരുടെ പരുക്ക്...
ലോഡ്ജുകൾ കേന്ദ്രീകരിച്ച് കൊച്ചി പൊലീസ് നടത്തുന്ന പരിശോധനയ്ക്ക് ‘ഓപ്പറേഷൻ ഓയോ റൂംസ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇതിനോടകം നഗരത്തിലെ 182 സ്ഥലങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. എംഡിഎംഎ ഉൾപ്പടെ ഉള്ള ലഹരി വസ്തുക്കൾ ലോഡ്ജിൽ നിന്ന്...
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം പുറപ്പെടാൻ വൈകുന്നതിൽ പ്രതിഷേധവുമായി യാത്രക്കാർ. എ1 133 നെടുമ്പശ്ശേരി-ദുബായ് വിമാനമാണ് വൈകുന്നത്. 9.50 നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. എഞ്ചിൻ തകാർ എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രവീൺ റാണ റിമാൻഡിൽ. ഈ മാസം 27 വരെയാണ് റിമാൻഡ് ചെയ്തത്. തൃശൂർ അഡിഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. 16 കോടിയോളം രൂപ കൈമാറിയെന്ന്...
ഇന്ന് 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 20 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,160 രൂപയായി. ഒരു പവൻ സ്വർണത്തിന് 41,280 രൂപയായി.
കാസർകോട് മഞ്ചേശ്വരം മിയപദവിയിൽ വച്ച് രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. മിയപദവി സ്വദേശികളായ അബി, പ്രതീഷ് എന്നിവരാണ് മരിച്ചത്.കുട്ടികളെ എടുക്കുന്നതിനായി പുറപ്പെട്ട സ്വകാര്യ സ്കൂൾ ബസിലേക്ക് വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. മൂന്ന് പേർ ബൈക്കിലുണ്ടായിരുന്നു....
ഗുരുഗ്രാമിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മകള്‍ സുഭാഷിണി ശരത് ട്വിറ്ററിലൂടെയാണ് മരണ വിവരം പുറത്തുവിട്ടത്.മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാക്കളില്‍ ഒരാളായിരുന്ന അദ്ദേഹം ലോക് താന്ത്രിക് ജനതാദളിന്റെ സ്ഥാപക നേതാവ് കൂടിയാണ്....
പാലക്കാട് മരുതറോഡ് കൊട്ടേക്കാടിൽ തേനീച്ചയുടെ കുത്തേറ്റ് ചികില്‍സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കിഴക്കേ ആനപ്പാറ സ്വദേശി മണിയാണ് മരിച്ചത്. ഇതോടെ കഴിഞ്ഞ ഒരു മാസത്തിനിടെ പാലക്കാട് ജില്ലയില്‍ കടന്നല് കുത്തേറ്റ് മരിച്ചവരുടെ എണ്ണം മൂന്നായി. കണ്ണനൂര്‍, എലവഞ്ചേരി...
വിജിലൻസ് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. കഴിഞ്ഞ ദിവസവും ഇതേ ചെക്ക് പോസ്റ്റിൽ നിന്ന് കണക്കിൽ പെടാത്ത പണം കണ്ടെത്തിയിരുന്നു. അബു എന്ന ഏജൻ്റിൽ നിന്നാണ് രൂപ പിടിച്ചെടുത്തത്.
ആയിരക്കണക്കിന് അയ്യപ്പ ഭക്തരുടെ ശരണം വിളികളാല്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ മകരവിളക്കിന് ശബരിമല അയ്യപ്പന് ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര പന്തളത്തുനിന്നും പുറപ്പെട്ടു. പന്തളം കൊട്ടാരം കുടുംബാംഗം കൈപ്പുഴമാളിക കൊട്ടാരത്തില്‍ രേവതിനാള് ലക്ഷ്മി തമ്പുരാട്ടി (93) യുടെ നിര്യാണത്തെത്തുടര്‍ന്ന്...