പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് നിയമ പ്രകാരം നിരോധന അധികാരം കേന്ദ്ര സർക്കാരിനാണ്. സംസ്ഥാന സർക്കാരിന് നിരോധിക്കാൻ അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.60 ജിഎസ്എമ്മിന് താഴെ കനമുള്ള പ്ലാസ്റ്റിക്ക് കവറുകളുടെ നിരോധനമാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.
ചലച്ചിത്രതാരം മോളി കണ്ണമാലി ഹൃദ്രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ഞായറാഴ്ച രാത്രിയോടെ തലകറങ്ങി വീണതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്.കടുത്ത ശ്വാസംമുട്ടലിനെ തുടർന്ന് ഞായറാഴ്ച രാവിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നാലെ...
പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന് 41,160 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 5,145 രൂപയുമാണ് ഇന്നത്തെ വില.
പാലക്കാട് ധോണിയിലെ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി. കുട്ടിയാന ഉള്‍പ്പടെ മൂന്നാനകളാണ് രാവിലെ കൃഷിയിടത്തിനും വീടുകള്‍ക്കും സമീപം നിലയുറപ്പിച്ചത്. ആനക്കൂട്ടത്തെ വനപാലകരും നാട്ടുകാരും ചേര്‍ന്ന് പടക്കം പൊട്ടിച്ച് കാടുകയറ്റി. പിടി സെവനെ പിടികൂടാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് കാട്ടാനക്കൂട്ടം...
ആലുവ ബൈപ്പാസിനോട് ചേര്‍ന്ന് കൊച്ചി മെട്രോയുടെ നാല്പത്തിനാലാം നമ്പര്‍ തൂണിന് പുറത്ത് വിള്ളല്‍. തൂണിന്റെ പകുതി ഭാഗത്താണ് പ്ലാസ്റ്ററിന് പുറത്ത് വിള്ളല്‍ കാണപ്പെട്ടത്. പുറംഭാഗത്തെ കോണ്‍ക്രീറ്റിന് മാത്രമാണ് വിള്ളലെന്നും സുരക്ഷാ പ്രശ്നമില്ലെന്നുമാണ് കെ.എം.ആര്.എല്ലിന്റെ വിശദീകരണം.ആലുവ ബൈപ്പാസിനടുത്തുള്ള...
ഗാനഗന്ധര്വന് ഡോ കെ ജെ യേശുദാസിന് ഇന്ന് എണ്‍പത്തിമൂന്നാം പിറന്നാള്‍. കാലത്തെ അതിജീവിച്ച സ്വരമാധുരികൊണ്ട് സംഗീതാസ്വാദകരെ ഇന്നും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കയാണ് മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടന്. എണ്‍പത്തിമൂന്നാം വയസിലും തന്റെ സംഗീതയാത്ര അഭംഗുരം തുടരുകയാണ് ഡോ കെ ജെ...
മോസ്കോ ഗോവ ചാര്‍ട്ടേഡ് വിമാനത്തില്‍ ബോംബ് ഭീഷണി ഉണ്ടായതിനെത്തുടര്‍ന്ന് പരിശോധന തുടരുന്നു. യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കി വിശദമായ പരിശോധനയാണ് നടത്തുന്നത്. വിമാനം വഴിതിരിച്ചുവിട്ട് ഗുജറാത്തിലെ ജാംനഗര്‍ വിമാനത്താവളത്തില്‍ ഇറക്കിയിരുന്നു. വിമാനത്തിലുണ്ടായിരുന്ന 236 യാത്രക്കാരും എട്ട്...
മദ്ദള വിദ്വാൻ വെള്ളാറ്റഞ്ഞൂർ ശങ്കരൻ നമ്പീശൻ സ്മാരക ട്രസ്റ്റിന്റെ 15-ാമത് എ എസ് എൻ നമ്പീശൻ സ്മാരക പുരസ്ക്കാരം പ്രശസ്ത സാഹിത്യ നിരൂപകൻ പ്രൊഫസർ.എം.കെ.സാനു മാസ്റ്റർക്ക് സമ്മാനിച്ചു.സാനു മാസ്റ്ററുടെ വസതിയിൽ നടന്ന ചടങ്ങിൽ വ്യവസായ-നിയമ വകുപ്പ്...
സത്യസന്ധതയുടെ മറുവാക്കായി മാറുകയാണ് ഹർവീന്ദർ എന്ന ഈ യുവാവ് .അഹമ്മദാബാദ് വിമാനത്താവളത്തിലെ ടോയ്ലറ്റിലെ ഫ്ലഷ് ടാങ്കിൽ നിന്ന് 45 ലക്ഷം രൂപയുടെ സ്വർണമാണ് ഹർവീന്ദറിന് ലഭിച്ചത് . പ്രതിമാസം 25,000 രൂപയ്ക്ക് ജോലി ചെയ്യുകയാണെങ്കിലും സ്വർണത്തിന്...
ഭൂമി ഇടിഞ്ഞുതാഴ്ന്നു വീടുകൾ തകരുന്ന ഉത്തരാഖണ്ഡിലെ തീർഥാടനകേന്ദ്രമായ ജോഷിമഠിൽ സ്ഥിതി അതീവ ഗുരുതരം. 4 വാർഡുകളിൽ പ്രവേശനം നിരോധിച്ചു. സിങ്ധർ, ഗാന്ധിനഗർ, മനോഹർബാഗ്, സുനിൽ എന്നിവിടങ്ങളിൽ അവസ്ഥ സങ്കീർണമാണ്. നാട്ടുകാരെ ഇന്നുതന്നെ ഒഴിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.