പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനം ജനുവരി 23 മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുക. പ്രസംഗത്തിന്റെ കരട് തയ്യാറാക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി.
ഈരാറ്റുപേട്ട സ്വദേശികളായ അൽത്താഫ്, ഹാഫിസ് എന്നിവരെ ആണ് കണ്ടെത്തിയത്. പൂണ്ടി വനത്തിനുള്ളില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. പുതുവര്‍ഷതലേന്ന് ഈരാറ്റുപേട്ട തേവരുപാറയില്‍ നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ സംഘത്തില്‍പ്പെട്ടവരാണ് ഇരുവരും. 35ഓളം പേര് ചേര്‍ന്ന് രണ്ട് ദിവസമായി നടത്തിയ...
കാലം ചെയ്ത എമരിറ്റസ് മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും. ഫ്രാന്‍സിസ് മാര്‍പ്പാപ്പയാകും അന്ത്യകര്‍മ ശുശ്രൂഷകള്‍കക്ക് മുഖ്യകാര്‍മികത്വം വഹിക്കുക. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലാണ് ചടങ്ങുകള്‍.ഒന്നരലക്ഷത്തിലധികം ആളുകള്‍...
യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. പ്രതിദിന വേതനം 1,500 രൂപയാക്കണമെന്നാണ് ആവശ്യം. ഒ.പി. ബഹിഷ്ക്കരിക്കും. ആശുപത്രിയില്‍ അടിയന്തര സേവനത്തിനുള്ള നഴ്സുമാര്‍ മാത്രം ജോലി ചെയ്യും. നഴ്സുമാര്‍ കലക്ടറേറ്റ് പടിക്കല്‍ കുത്തിയിരിപ്പ് സമരം നടത്തും. രാവിലെ...
മകരവിളക്ക് പൂജകള്‍ക്കായി നടതുറന്ന ഏഴാം ദിവസമാണിന്ന്. ജനുവരി 14 ന് നടക്കുന്ന മകരവിളക്ക് ദര്‍ശിക്കാര്‍ സന്നിധാനത്ത് എത്തുന്ന ഭക്തര്‍ക്ക് വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിലാണ് സൗകര്യങ്ങള്‍ ഒരുക്കുന്നത്. 14 ന് വൈകിട്ട് രാത്രി 8നും 8.45നും ഇടയിലാണ്...
സംസ്ഥാന സ്കൂള്‍ കലോത്സവം മൂന്നാംദിനത്തിലേക്ക് കടക്കുമ്പോള്‍ സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം. കണ്ണൂരാണ് മുന്നില്‍. ആതിഥേയരായ കോഴിക്കോടും നിലവിലെ ജേതാക്കളായ പാലക്കാടുമാണ് തൊട്ടുപിറകില്‍. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 89 ഇനം പൂര്‍ത്തിയായി.രണ്ടാംദിനം വേദികള്‍ ജനസാഗരമായി. കലോത്സവത്തിന്റെ...
ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.ലൈഫ് മിഷന് പദ്ധതിയിലെ വടക്കാഞ്ചേരി ഭവന സമുച്ചയ കരാറില്‍ സ്വപ്ന സുരേഷിനും സന്ദീപ്...
കോട്ടയം ഈരാറ്റുപേട്ടയില്‍ നിന്ന് കൊടൈക്കനാലിലേയ്ക്ക് യാത്ര പോയ അഞ്ചംഗ സംഘത്തിലെ രണ്ട് യുവാക്കളെ കാണാതായി. രണ്ടു ദിവസമായി ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സംഘത്തിലുണ്ടായിരുന്ന രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. തേവരുപാറ സ്വദേശികളായ അല്‍ത്താഫ്...
നിക്ഷേപത്തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ തൃശൂരിലെ സേഫ് ആന്റ് സ്ട്രോങ് ഉടമ പ്രവീണ്‍ റാണയ്ക്കെതിരെ ഈസ്റ്റ് പോലീസ് കേസെടുത്തു. സമാനമായ ഒട്ടേറെ പരാതികള്‍ കിട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പീച്ചി സ്വദേശിനി ഹണി തോമസിന്റെ പരാതിയിലാണ് പുതിയ കേസ്....
പശ്ചിമ ബംഗാള്‍ ഗവര്‍ണറും മലയാളിയുമായ സി.വി. ആനന്ദ ബോസിന് വധഭീഷണി. തുടർന്ന് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്രം. അദ്ദേഹത്തിന്റെ ജീവന് ഭീഷണി ഉണ്ടെന്ന ഇന്റിലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷ...