ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാൻ വീണ്ടും മന്ത്രിയാകും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ശുപാർശ അംഗീകരിച്ചു. നാളെ വൈകിട്ട് നാലു മണിക്ക് സജി ചെറിയാൻ...
ചായയിൽ മധുരമില്ലെന്ന് പറഞ്ഞ് ഹോട്ടലുടമയെ യുവാവ് കുത്തിവീഴ്ത്തി. മലപ്പുറം താനൂർ ടൗണിലെ ടി.എ. റെസ്റ്റോറന്റ് ഉടമ മനാഫിനാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ മനാഫിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയായ തങ്ങൾകുഞ്ഞിമാക്കാനകത്ത് സുബൈറിനെ പോലീസ്...
അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് വിക്രം മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് തിരിതെളിച്ചു. കലോല്‍സവത്തില്‍ വിജയം നേടുകയല്ല പങ്കാളിത്തമാകണം പ്രധാനമെന്ന് മുഖ്യമന്ത്രി. മാതാപിതാക്കള്‍ മല്‍സരബുദ്ധി വെടിയണം. എല്ലാ കുട്ടികളുടെയും സര്‍ഗവാസന കണ്ട് മനംകുളിര്ക്കണം. ലഹരിക്കെതിരായ പോരാട്ടവും...
അന്തരിച്ച ഫുട്ബോൾ ഇതിഹാസം പെലെയുടെ സംസ്കാരം ഇന്ന്. കരിയറിൻ്റെ സിംഹഭാഗവും പെലെ ചെലവഴിച്ച സാൻ്റോസ് ക്ലബിൻ്റെ സ്റ്റേഡിയത്തിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം വിലാപയാത്രയായി സാൻ്റോസിലെ മെമ്മോയിൽ നെക്രോപോളെ എകുമെൻസിയ സെമിത്തേരിയിലെത്തിക്കും. . കുടുംബാംഗങ്ങൾ മാത്രമേ സംസ്കാരച്ചടങ്ങളിൽ...
ഇടുക്കി കട്ടപ്പനയില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം വീടിനുമുകളിലേക്ക് മറിഞ്ഞു. 16 പേര്‍ക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരമാണ്. തമിഴ്നാട്ടില്‍നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച വാനാണ് അപകടത്തില്‍ പെട്ടത്. കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം വിട്ട വാന്‍ വീടിനു മുകളിലേക്കു...
ഇന്ന് ഒരു ഗ്രാം സ്വർണത്തിന് വർധിച്ചത് 50 രൂപയാണ്. ഇതോടെ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5,095 രൂപയായി. പവന് 400 രൂപ വർധിച്ച് വില 40,760 രൂപയിലെത്തി.
ഈ മാസത്തിനകം കളക്ടറേറ്റുകളിലും ഡയറക്ടറേറ്റുകളിലും പഞ്ചിംഗ് സംവിധാനം ഒരുക്കണം. ഇതിനുള്ള നടപടികൾ ഈ മാസം പൂർത്തീകരിക്കണം. നേരത്തെ ഇന്നുമുതൽ പഞ്ചിംഗ് രേഖപ്പെടുത്താനായിരുന്നു തീരുമാനം. കലക്ടറേറ്റുകൾ, ഡയറക്ടറേറ്റുകൾ, വകുപ്പ് മേധാവികളുടെ ഓഫീസുകൾ എന്നിവിടങ്ങളിലാണ് പഞ്ചിംഗ് നിർബന്ധമാക്കിയത്. ഹാജർ...
മാനന്തവാടി തൃശ്ശിലേരി വരിനിലം നെടിയാനിക്കല്‍ അജിന് ജെയിംസ് (ഉണ്ണി-23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം. മേൽക്കൂരയുടെ ഇരുമ്പുകമ്പി വെൽഡ് ചെയ്യുന്നതിനിടെയായി അജിന് ഷോക്കേൽക്കുകയായിരുന്നു.വെല്‍ഡിങ് ഹോള്‍ഡറില്‍ നിന്ന് ഷോക്കേറ്റതാണെന്ന് കരുതുന്നു. കൂടെ ജോലിയിലുണ്ടായിരുന്നവര്‍ അറിയിച്ചതിനെ...
61-ാമത് സംസ്ഥാന സ്കൂൾ കലേത്സവത്തിന് ഇന്ന് കോഴിക്കോട് തിരിതെളിയും. പ്രധാന വേദിയായ വിക്രം മൈതാനിയില്‍ ഒരുക്കങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞു. മൈതാനിയിൽ ഇന്നു രാവിലെ 8.30നു പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു പതാക ഉയർത്തി.. മുഖ്യമന്ത്രി പിണറായി വിജയന് കലോത്സവം...
ശബരിമലയിലെ മാളികപ്പുറം ക്ഷേത്രത്തിനടുത്ത് കതിന പൊട്ടിയുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ക്ക് പരുക്ക്. കതിന നിറയ്ക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ചെങ്ങന്നൂർ ചെറിയനാട് തോന്നയ്ക്കാട് ആറ്റുവാശ്ശേരി വടശ്ശേരിൽ എ ആർ ജയകുമാർ (47), ചെങ്ങന്നൂർ കാരയ്ക്കാട് പാലക്കുന്ന് മോടിയിൽ അമൽ...