സംസ്ക്കാരം നാളെ (ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് ചെറുതുരുത്തി പുണ്യ തീരത്ത് നടക്കും.അരവിന്ദാക്ഷൻ, രാജൻ, ശ്യാമള, സുഷമ, അശോകൻ, ലളിത, പത്മിനി എന്നിവർ മക്കളും,കോമളം, വൽസല, രാധാകൃഷ്ണൻ, രാജൻ, പ്രമീള, സുന്ദരൻ, ഷൺമുഖൻ എന്നിവർ മരുമക്കളുമാണ് .
ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ പുതുപ്പള്ളിയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കും.യുവമോർച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്2014 മുതൽ ബി.ജെ.പി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു.മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം സ്വദേശിയാണ്.കഴിഞ്ഞ നിയമസഭാ...
പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു. 63 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് വെള്ളിപറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. 80 കളിൽ വിഎം കുട്ടിയോടൊപ്പം മാപ്പിളപ്പാട്ട് വേദികളിൽ തിളങ്ങിയ പാട്ടുകാരിയായിരുന്നു. വിളയിൽ വത്സല എന്ന പേരിലാണ്...
മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ അമ്മയായി സാവിത്രി അന്തർജ്ജനം ചുമതലയേക്കും. അടുത്ത ഒരു വർഷം കാരണവരുടെ മേൽനോട്ടത്തിൽ സാവിത്രി അന്തർജ്ജനം പൂജാദികർമ്മങ്ങൾ സ്വായത്തമാക്കും. ഇതിന് ശേഷമായിരിക്കും അമ്മയുടെ ചുമതല ഏൽക്കുക.
മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം (93) അന്തരിച്ചു. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും രുക്മിണിദേവി അന്തർജനത്തിന്റെയും മകളായ ഉമാദേവി അന്തർജനം കൊല്ലവർഷം 1105 കുംഭത്തിലെ മൂലം നാളിലാണു ജനിച്ചത്. 1949 ൽ മണ്ണാറശാല...
ശബരിമലയിൽ നിറപുത്തരി ഉത്സവത്തിനായി ഇന്ന് നടതുറക്കും. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ മേൽശാന്തി നട തുറന്ന് ദീപം തെളിയിക്കും. നാളെ പുലർച്ചെ 5.45-നും രാവിലെ 6.15-നും മദ്ധ്യേയാകും നിറപുത്തരി ചടങ്ങുകൾ ആരംഭിക്കുക. നിറപുത്തരിയുടെ ഭാഗമായി പുലർച്ചെ...
ഇന്ന് ഇന്ത്യൻ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം.ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ യുവജന വിഭാഗമായ യൂത്ത് കോൺഗ്രസ് സ്ഥാപിതമായിട്ട് 63 വർഷം പിന്നിടുന്നു.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചലച്ചിത്ര സംവിധായകൻ സിദ്ദിഖിന് ഹൃദയാഘാതം. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. സിദ്ദിഖിന്റെ നില നിലവിൽ ഗുരുതരമാണ്.
മുളം കുന്നത്തുകാവിൽ കടകളിൽ തീ പിടുത്തം. വടക്കാഞ്ചേരിയിൽ നിന്നെത്തിയ അഗ്നിശമന സേന തീ അണക്കുന്നു.
നടൻ കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ. ദീർഘനാളായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ. നിരവധി സിനിമകളിലും സീരിയിലുകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.