പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോലപ്രദേശങ്ങള് സംബന്ധിച്ച കരട് വിജ്ഞാപനം റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതി. അന്തിമവിജ്ഞാപനം വരുമ്പോള്‍ പരാതിയുള്ളവര്‍ക്ക് ഹര്‍ജി നല്‍കാം. കോഴിക്കോട്ടെ കര്‍ഷകശബ്ദം സംഘടന സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നിലപാട്.
നിയമസഭയുടെ പുതിയ സ്പീക്കറായി എ.എൻ.ഷംസീറിനെ തിരഞ്ഞെടുത്തു. സ്പീക്കറായിരുന്ന എം.ബി.രാജേഷ് മന്ത്രിയാകാൻ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്. യുഡിഎഫിൽനിന്ന് അൻവർ സാദത്തായിരുന്നു സ്ഥാനാർഥി. എ.എൻ.ഷംസീറിന് 96 വോട്ടും അൻവർ സാദത്തിന് 40 വോട്ടും ലഭിച്ചു. എ.എൻ.ഷംസീറിനെ സ്പീക്കറായി തിരഞ്ഞെടുത്തതായി...
തെരുവ് നായ്ക്കൾക്ക് പിന്നാലെ തൃശൂരിൽ നഗര മേഖലയിൽ കൂട്ടത്തോടെ കാട്ടുപ്പന്നികളും. രാമവർമപുരം മേഖലയിലാണ് കൂട്ടത്തോടെ കാട്ടുപ്പന്നികൾ ഇറങ്ങിയത്. രാവിലെയാണ് കാട്ടുപന്നിക്കൂട്ടം ജനവാസ മേഖലയിലേക്കിറങ്ങിയത്. വിദ്യാർഥികൾ സ്കൂളുകളിലേക്കുൾപ്പെടെ പോകുന്ന തിരക്കേറിയ സമയത്താണ് കാട്ടുപ്പന്നികൾ ഇറങ്ങിയത്. നഗരത്തിനോട് ചേർന്നും...
ചീറ്റകളുടെ പുനരവതരണത്തിനായി രൂപം കൊടുത്ത ‘ആക്ഷൻ പ്ലാൻ ഫോർ ഇൻട്രൊഡക്ഷൻ ഓഫ് ചീറ്റ ഇൻ ഇന്ത്യ എന്ന പദ്ധതിയുടെ ഭാഗമായാണ് ചീറ്റകൾ രാജ്യത്തെത്തുന്നത്. ആഫ്രിക്കയിലെ നമീബിയയിൽ നിന്നാണ് ചീറ്റകളെ മദ്ധ്യപ്രദേശിലെ കുനോ-പൽപൂർ നാഷണൽ പാർക്കിലേക്ക് കൊണ്ടു...
ഗുജറാത്തിൽ പടുകൂറ്റൻ ഹനുമാൻ വിഗ്രഹം അനാച്ഛാദനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സോമനാഥിൽ പുതുതായി നിർമ്മിച്ച 16 അടി ഉയരമുള്ള പ്രതിമയാണ് അനാച്ഛാദനം ചെയ്തത്. ഗംഗാ ജലം ശുദ്ധീകരിക്കുന്ന സോമഗംഗാ ഡിസ്ട്രിബ്യൂഷൻ ഫെസിലിറ്റിയുടെ...
നിയമസഭയിലെ ഇരിപ്പിട വിന്യാസത്തിൽ കെ.രാധാകൃഷ്ണൻ രണ്ടാമൻ. മുഖ്യമന്ത്രിയുടെ അടുത്തായാണ് ഇനി മുതൽ കെ രാധാകൃഷ്ണൻ ഇരിക്കുന്നത്. മന്ത്രിയായ എം.ബി രാജേഷ് മുൻ നിരയിലേക്ക് വന്നു. നേരത്തെ മുൻനിരയിൽ ഇരുന്ന സി.പി.എം സെക്രട്ടറി എം. വി. ഗോവിന്ദൻ...
ചാലക്കുടിയിൽ വീണ്ടും ചുഴലിക്കാറ്റ്. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇന്ന് പുലർച്ചേ നാലു മണിയോടേയാണ് സംഭവം. പടിഞ്ഞാറേ ചാലക്കുടിയിലും മുരിങ്ങൂരിലുമായിരുന്നു കാറ്റ് വീശിയത്. ചാലക്കുടി പുഴയുടെ രണ്ട് തീരങ്ങളിലായാണ് കാറ്റ് ആഞ്ഞടിച്ചത്. കാറ്റിൽ നിരവധി മരങ്ങൾ...