സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ 24 മുതല്‍ സമരത്തിലേക്ക്. പെര്‍മിറ്റുകള്‍ പുതുക്കി നല്‍കണമെന്നും വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്നും ആവശ്യപ്പെട്ടാണ് സമരം.
പ്രശസ്ത സിനിമാനിര്‍മാതാവ് പി.കെ.ആര് പിള്ള അന്തരിച്ചു. കണ്ണാറ മണ്ടന്‍ചിറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ദീര്‍ഘകാലമായി വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ വീട്ടില്‍ കഴിയുകയായിരുന്നു. ചിത്രം, അമൃതംഗമയ, കിഴക്കുണരും പക്ഷി,വന്ദനം, അഹം, ഊമ പെണ്ണിന് ഉരിയാടാ പയ്യന്, എന്നിവയാണ് പികെആര്‍പി...
സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,400 രൂപയാണ്. മെയ് 5...
മുണ്ടത്തിക്കോട് എൻഎസ്എസ് വെങ്കിട്ട റാം ഹയർ സെക്കൻഡറി സ്ക്കൂളിലെ മുൻ അധ്യാപികയും, ഇയ്യാനിക്കാട്ടിൽ വീട്ടിൽ പരേതനായ ഇ.ശ്രീധരൻ വൈദ്യരുടെ ഭാര്യയുമായ കെ.പി. അമ്മിണി (84) അന്തരിച്ചു. സംസ്ക്കാരം ഇന്ന് മൂന്നു മണിക്ക് സ്വവസതിയിൽ നടക്കും. മക്കൾ:...
സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 5,695 രൂപയിലും പവന് 45,560 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത് …
പ്രശസ്ത കൂടിയാട്ടം കലാകാരനും,ലക്കിടി പടിഞ്ഞാറേ കോച്ചാമ്പിള്ളി മഠത്തിൽ മാണി മാധവ ചാക്യാരുടെ പുത്രനുമായ പി കെ ജി നമ്പ്യാർ അന്തരിച്ചു.സ്വവസതിയിലായിരുന്നു അന്ത്യം.സംസ്ക്കാര ചടങ്ങുകൾ നാളെ രാവിലെ 10 മണിക്ക്.രമാ ദേവിയാണ് ഭാര്യ, മക്കൾ രാജേഷ്, ജ്യോതി...
പാകിസ്ഥാന് തെഹ്രീക് ഇ ഇന്‍സാഫ് തലവനും മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന് ഖാന് അറസ്റ്റില്‍. ഇസ്ലാമാബാദ് ഹൈക്കോടതിക്കു പുറത്തുവച്ചാണ് പോലീസ് ഇമ്രാനെ പിടികൂടിയത്. തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത ഒന്നിലധികം എഫ്ഐആറുകളില്‍ ജാമ്യം തേടി കോടതിയില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്....
സ്വർണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില ഇടിഞ്ഞു. വെള്ളിയാഴ്ച സർവകാല റെക്കോർഡിലെത്തിയിരുന്ന സ്വർണവിലയാണ് ശനിയാഴ്ച കുത്തനെ കുറഞ്ഞത്. പവന് ഇന്ന് 560 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്നത്തെ വിപണി വില 45,200 രൂപയാണ്
ദോഹ ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഒന്നാമത്. ആദ്യ അവസരത്തില്‍ 88.67 മീറ്റര്‍ ദൂരമെറിഞ്ഞാണ് ഒന്നാമതെത്തിയത്. ആന്ഡേഴ്സണ് പീറ്റേഴ്സിനെയും ജേക്കബ് വാഡ്ലീചിനെയും പിന്നിലാക്കി നീരജ്.
ഏഴുപതിറ്റാണ്ടിനു ശേഷം നടക്കുന്ന രാജ പട്ടാഭിഷേകത്തിന് സാക്ഷിയാവാന്‍ ബ്രിട്ടന് ഒരുങ്ങി. ഇന്ന് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് കിരീടധാരണ ചടങ്ങുകള്‍ ആരംഭിക്കും വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നടക്കുന്ന ചടങ്ങില്‍ ചാള്‍സ് മൂന്നാമന് കിരീടവും ചെങ്കോലും ഏറ്റുവാങ്ങി സിംഹാസനമേറും....